സംസ്ഥാനത്തെ മുഴുവൻ അംഗൻവാടികളിലേക്കും 'സ്നേഹവർണം' പദ്ധതി; ജില്ലാതല ഉദ്ഘാടനം വാണിമേലിൽ നടന്നു

സംസ്ഥാനത്തെ മുഴുവൻ അംഗൻവാടികളിലേക്കും 'സ്നേഹവർണം' പദ്ധതി; ജില്ലാതല ഉദ്ഘാടനം വാണിമേലിൽ നടന്നു
May 23, 2026 12:30 PM | By Krishnapriya S R
#Latest News #Vanimel #Snhevarnam #Inauguration

വാണിമേൽ: (nadapuram.truevisionnews.com) ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി) സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മാതൃകാ അംഗൻവാടി പദ്ധതിയായ 'സ്നേഹവർണം' കോഴിക്കോട് ജില്ലയിൽ തുടക്കമായി.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിലങ്ങാട് പാലൂർ അംഗൻവാടിയിൽ വാണിമേൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാർ രാജു അലക്സ് നിർവ്വഹിച്ചു. ഐ.എ.പി സംസ്ഥാന കോർഡിനേറ്റർ ഡോ. രഞ്ജിത്ത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊജക്ട് കോർഡിനേറ്റർ പി.എം. സലീം വടകര സ്വാഗതം ആശംസിച്ചു.

അംഗൻവാടി കുട്ടികളിലെ വളർച്ച, ശാരീരിക-മാനസിക വികാസം, കൃത്യമായ പോഷകാഹാര ലഭ്യത, ബുദ്ധിപരമായ നൈപുണ്യം എന്നിവ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഐ.സി.ഡി.എസ്, റോട്ടറി ഇന്റർനാഷണൽ എന്നിവരുമായി സഹകരിച്ച് ഐ.എ.പി നടപ്പിലാക്കുന്ന ഈ മാതൃകാ പദ്ധതി വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ അംഗൻവാടികളിലേക്കും വ്യാപിപ്പിക്കും.

   പാലൂർ അംഗൻവാടിയിൽ നടന്ന ചടങ്ങിൽ പ്രമുഖ ശിശുരോഗ വിദഗ്ദ്ധരായ ഡോ. പി. രഞ്ജിത്ത്, ഡോ. എം.വി. ഹരിദാസ്, ഡോ. എം.വി. ഹഷിത എന്നിവരും റോട്ടറി പ്രതിനിധി ഡോ. എം. പ്രേംരാജ്, അംഗൻവാടി വർക്കർ സുനിത എന്നിവരും പങ്കെടുത്ത് സംസാരിച്ചു.

CONTENT HIGHLIGHTS:- The district-level inauguration of the 'Sneha Varnam' project was held in Vanimele.

#Latest News #Vanimel #Snhevarnam #Inauguration

Next TV

Related Stories
ലോക്കൽ സെക്രട്ടറിക്കെതിരായ കള്ള പ്രചരണം അവസാനിപ്പിക്കണം - സിപിഐഎം

May 22, 2026 07:36 PM

ലോക്കൽ സെക്രട്ടറിക്കെതിരായ കള്ള പ്രചരണം അവസാനിപ്പിക്കണം - സിപിഐഎം

ലോക്കൽ സെക്രട്ടറിക്കെതിരായ കള്ള പ്രചരണം അവസാനിപ്പിക്കണം -...

Read More >>
മണ്ണിടിച്ചൽ ഭീഷണി; കിണമ്പ്രക്കുന്ന് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു

May 22, 2026 07:18 PM

മണ്ണിടിച്ചൽ ഭീഷണി; കിണമ്പ്രക്കുന്ന് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു

മണ്ണിടിച്ചൽ ഭീഷണി, കിണമ്പ്രക്കുന്ന് കോൺഗ്രസ് നേതാക്കൾ...

Read More >>
ചാലപ്പുറം ശിവക്ഷേത്രത്തിലെ നെയ്യമൃത് വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

May 22, 2026 05:24 PM

ചാലപ്പുറം ശിവക്ഷേത്രത്തിലെ നെയ്യമൃത് വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

ചാലപ്പുറം ശിവക്ഷേത്രത്തിലെ നെയ്യമൃത് വ്രതക്കാർ കൊട്ടിയൂരിലേക്ക്...

Read More >>
Top Stories

News Roundup

GCC News

Entertainment News