മരുമകളുടെ ക്രൂരത; നാദാപുരത്ത് വൃദ്ധ ദമ്പതികളെ കത്തികൊണ്ട് കുത്തിയും തല ടൈലിലിടിച്ചും പരിക്കേൽപ്പിച്ചു, പോലീസ് കേസെടുത്തു

മരുമകളുടെ ക്രൂരത; നാദാപുരത്ത് വൃദ്ധ ദമ്പതികളെ കത്തികൊണ്ട് കുത്തിയും തല ടൈലിലിടിച്ചും പരിക്കേൽപ്പിച്ചു, പോലീസ് കേസെടുത്തു
May 29, 2026 10:43 AM | By Krishnapriya S R
#Latest News #Nadapuram #Police case

നാദാപുരം: (nadapuram.truevisionnews.com)  ചേലക്കാട്ടിൽ മരുമകളുടെ ക്രൂരമായ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. ചേലക്കാട് സ്വദേശികളായ കോരപ്പുറത്ത് വീട്ടിൽ കണ്ണൻ (71), ഭാര്യ ദേവി (60) എന്നിവർക്കാണ് മർദ്ദനമേറ്റത്.

കുടുംബ വഴക്കിനെത്തുടർന്ന് മരുമകളായ നീതു ഭർതൃപിതാവിനെയും ഭർതൃമാതാവിനെയും വീട്ടിൽ വെച്ച് ക്രൂരമായി അക്രമിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

ഭർതൃപിതാവായ കണ്ണനെ വീട്ടിൽ തടഞ്ഞുവെച്ച നീതു, കൈയിലുണ്ടായിരുന്ന കത്തികൊണ്ട് ഇയാളുടെ ചെവിയിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഭർതൃമാതാവായ ദേവിയെ കുളിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച നീതു, ദേവിയുടെ തല പിടിച്ച് തറയിലെ ടൈലിന്റെ കോണിലേക്ക് ഇടിക്കുകയായിരുന്നു.

ഗുരുതരമായി മുറിവേറ്റ ദമ്പതികളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിയായ നീതുവിനെതിരെ നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: content highlights:- Case filed against daughter-in-law who assaulted elderly couple in Nadapuram

#Latest News #Nadapuram #Police case

Next TV

Related Stories
 നാദാപുരത്ത് നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം

May 29, 2026 07:51 AM

നാദാപുരത്ത് നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം

നാദാപുരത്ത് നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു...

Read More >>
Top Stories










News Roundup






GCC News






Entertainment News