#Latest News #Chorodu #Volleyball Camp
ചോറോട്: (nadapuram.truevisionnews.com) കായികപ്രേമികൾക്ക് ആവേശം പകർന്ന് വോയ്‌സ് ഓഫ് ചോറോട് സംഘടിപ്പിച്ച രണ്ടാംഘട്ട വോളിബോൾ പരിശീലന ക്യാമ്പ് പ്രൗഢമായ ചടങ്ങുകളോടെ സമാപിച്ചു.
ക്യാമ്പിന്റെ സമാപന സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് നിർവഹിച്ചു. വോയ്‌സ് ഓഫ് ചോറോട് (വി.ഒ.സി) പ്രസിഡന്റ് ടി.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ രാജേഷ് ചോറോട് മുഖ്യപ്രഭാഷണം നടത്തി.
ദേശീയ വോളിബോൾ താരങ്ങളായ സഞ്ജുലാൽ, അഖില, കേരള പോലീസ് താരം സഞ്ജുലാൽ എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. ക്യാമ്പിലെ പരിശീലനങ്ങൾക്ക് പ്രമുഖ കോച്ചുമാരായ ടി.എച്ച്. അബ്ദുൽ മജീദ്, സ്വാതി പ്രകാശ്, പപ്പൻ ചോറോട് എന്നിവരാണ് നേതൃത്വം നൽകിയത്.
സമാപനത്തോടനുബന്ധിച്ച് ക്യാമ്പിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ആവേശകരമായ പ്രദർശന മത്സരത്തിൽ ഗോൾഡൻ സ്റ്റാർ പുത്തൂരിനെ പരാജയപ്പെടുത്തി വോയ്‌സ് ഓഫ് ചോറോട് ജേതാക്കളായി. സമാപന ചടങ്ങിൽ രക്ഷാധികാരി എം.കെ. ബാബു, വോളിബോൾ അസോസിയേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാഘവൻ മാണിക്കോത്ത്, പി. വത്സരാജ്, മുനീർ നാദാപുരം, പി.കെ. മോഹൻ കുമാർ, പി. ജയകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Content Highlight: Chorode Volleyball Camp concludes









































