ഓർക്കാട്ടേരിയിൽ ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: അമ്മയ്ക്കും മകനും പരിക്ക്

ഓർക്കാട്ടേരിയിൽ ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: അമ്മയ്ക്കും മകനും പരിക്ക്
Jun 2, 2026 03:42 PM | By Fathimathul Henna
#Latest News #Orkkatteri #Road Accident

നാദാപുരം: (nadapuram.truevisionnews.com) ഓർക്കാട്ടേരിയിൽ മുന്നിൽ പോവുകയായിരുന്ന ബുള്ളറ്റ് ഇൻഡിക്കേറ്റർ ഇടാതെ പെട്ടെന്ന് തിരിഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ അമ്മയ്ക്കും മകനും സാരമായി പരിക്കേറ്റു.

ഓർക്കാട്ടേരി 'സരോവരം' വീട്ടിൽ ഷിജി, മകൻ ദേവാനന്ദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ കോടഞ്ചേരി പ്രധാനമന്ത്രി റോഡ് ജംഗ്ഷനിലായിരുന്നു അപകടം സംഭവിച്ചത്.

കോടഞ്ചേരി ഭാഗത്ത് നിന്നും ഓർക്കാട്ടേരി ഭാഗത്തേക്ക് ദേവാനന്ദ് ഓടിച്ചിരുന്ന KL 18 H 8618 നമ്പർ സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടറിന് തൊട്ടുമുന്നിലായി സഞ്ചരിക്കുകയായിരുന്ന KL 18 N 818 നമ്പർ ബുള്ളറ്റ് യാതൊരു മുന്നറിയിപ്പുമില്ലാതെ, ഇൻഡിക്കേറ്റർ പോലും ഇടാതെ പെട്ടെന്ന് വലതുവശത്തേക്ക് തിരിക്കുകയായിരുന്നു.

ഇതോടെ തൊട്ടുപിന്നാലെ വരികയായിരുന്ന സ്കൂട്ടർ ബുള്ളറ്റുമായി കൂട്ടിയിടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് ഷിജിയും മകനും റോഡിലേക്ക് ശക്തമായി തെറിച്ചുവീഴുകയുമായിരുന്നു.

അപകടത്തിൽ ഷിജിയുടെ മുഖത്തിന്റെ വലതുഭാഗത്തും വലതു തോളെല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.








.

Content Highlight: Bullet and scooter collide in an accident- new-new

#Latest News #Orkkatteri #Road Accident

Next TV

Related Stories
മരണം മുൻപിൽ കണ്ട നിമിഷം....: വയനാട് തോൽപെട്ടിയിൽ കാട്ടാന ആക്രമം;  നാദാപുരം വളയം സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിയഴ്ക്ക്

Jun 2, 2026 01:21 PM

മരണം മുൻപിൽ കണ്ട നിമിഷം....: വയനാട് തോൽപെട്ടിയിൽ കാട്ടാന ആക്രമം; നാദാപുരം വളയം സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിയഴ്ക്ക്

വയനാട് തോൽപെട്ടിയിൽ കാട്ടാന ആക്രമം; നാദാപുരം വളയം സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിയഴ്ക്ക് ...

Read More >>
കരുത്തുറ്റ സാരഥി; വിപി കുഞ്ഞികൃഷ്ണൻ സീനിയർ സിറ്റിസൺ ഫ്രന്റ്സ് ജില്ലാ പ്രസിഡണ്ട്

Jun 2, 2026 11:25 AM

കരുത്തുറ്റ സാരഥി; വിപി കുഞ്ഞികൃഷ്ണൻ സീനിയർ സിറ്റിസൺ ഫ്രന്റ്സ് ജില്ലാ പ്രസിഡണ്ട്

വിപി കുഞ്ഞികൃഷ്ണൻ സീനിയർ സിറ്റിസൺ ഫ്രന്റ്സ് ജില്ലാ പ്രസിഡണ്ട്...

Read More >>
നാദാപുരം ഗവ:യു.പി.സ്‌കൂളിൽ അധ്യാപക ഒഴിവ്

Jun 2, 2026 11:10 AM

നാദാപുരം ഗവ:യു.പി.സ്‌കൂളിൽ അധ്യാപക ഒഴിവ്

നാദാപുരം സ്‌കൂളിൽ അധ്യാപക...

Read More >>
Top Stories










GCC News






Entertainment News