#Latest News #Vanimel #School Reopening
നാദാപുരം : പുത്തൻ ഉടുപ്പും പുസ്‌തകങ്ങളുമായി അറിവിൻ മധുരം നുകരാൻ അവരെത്തി . വാണിമേൽ ഗ്രാമ പഞ്ചായത്ത്തല പ്രവേശനോൽസവം നെടുംപറമ്പ് എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ കെ.വി.ലിജിന അധ്യക്ഷം വഹിച്ചു. ഹെഡ്മിസ്ട്രസ് ഷൈനി ടീച്ചർ സ്വാഗതവും തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ടി ബാബു, വാർഡ് മെമ്പർ ശോഭ എം.കെ,മാനേജർ കെ.പി കൃഷ്ണൻ, പി.ടി.എ പ്രസിഡൻ്റ് വി.പി സുനിൽ കുമാർ, ഐ അനിൽ ,സി.പി അശോകൻ മാസ്റ്റർ, സുധ ടീച്ചർ എന്നിവർ ആംശസകൾ അറിയിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഒ.പി സത്യൻ നന്ദി പറഞ്ഞു.
Content Highlight: Content Highlights:- Vanimel Grama Panchayat Level Entrance Ceremony was inaugurated by Panchayat President T. Pradeep Kumar at Nedumparamba LP School









































