Jun 3, 2026 10:35 AM

#Latest News #Nadapuram #Binu Martyrdom Anniversary #CPI M

നാദാപുരം: (nadapuram.truevisionnews.com) സിപിഐ എം നേതൃത്വത്തിൽ ഈന്തുള്ളതിൽ ബിനുവിന്റെ ഇരുപത്തിയഞ്ചാമത് രക്തസാക്ഷിത്വ വാർഷിക ദിനം വിപുലമായ ചടങ്ങുകളോടെ ആചരിച്ചു.

വാർഷികത്തോടനുബന്ധിച്ച് വിഷ്ണുമംഗലത്തെ രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നാദാപുരം, കല്ലാച്ചി ലോക്കലുകളിലെ വിവിധ ബ്രാഞ്ചുകളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു.

കല്ലാച്ചി ടൗണിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനവും തുടർന്ന് പൊതുസമ്മേളനവും സംഘടിപ്പിച്ചു. വിഷ്ണുമംഗലത്ത് വെച്ച് നടന്ന അനുസ്മരണ യോഗത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ലതിക അനുസ്മരണ പ്രഭാഷണം നടത്തി.

എരോത്ത് ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ.കെ. ദിനേശൻ, പി.പി. ചാത്തു, ഏരിയ സെക്രട്ടറി എ. മോഹൻദാസ്, ജില്ലാ കമ്മിറ്റി അംഗം കുടത്താംകണ്ടി സുരേഷ് എന്നിവർ സംസാരിച്ചു.

കൂടാതെ വി.പി. കുഞ്ഞികൃഷ്ണൻ, സി.എ.ച്ച്. മോഹനൻ, കെ.കെ. ദിനേശൻ പുറമേരി, കെ. ശ്യാമള തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ കെ.പി. കുമാരൻ സ്വാഗതം രേഖപ്പെടുത്തി.

Content Highlight: Binu martyrdom anniversary observed with elaborate ceremonies

#Latest News #Nadapuram #Binu Martyrdom Anniversary #CPI M

Next TV

Top Stories










News Roundup






GCC News