സർഗവേദി സാഹിത്യ കൂട്ടായ്മയുടെ ഗൃഹാങ്കണ സംഗമം പ്രൗഢഗംഭീരമായി നടന്നു; പ്രമുഖരെ ആദരിച്ചു

സർഗവേദി സാഹിത്യ കൂട്ടായ്മയുടെ ഗൃഹാങ്കണ സംഗമം പ്രൗഢഗംഭീരമായി നടന്നു; പ്രമുഖരെ ആദരിച്ചു
Jun 4, 2026 04:28 PM | By Krishnapriya S R
#Latest News #Nadapuram #Sargavedi Literary Society

നാദാപുരം: (nadapuram.truevisionnews.com) സർഗവേദി സാഹിത്യ കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗൃഹാങ്കണ സംഗമം വൈവിധ്യമാർന്ന പരിപാടികളോടെ പ്രൗഢഗംഭീരമായി നടന്നു.

കവി പുഷ്പഹരിദാസ് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കവി പ്രേമൻ തണൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിൽ തനത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ സർഗവേദി ആദരിക്കുകയുണ്ടായി.

സൈനിക സേവനത്തിന് ശേഷം വിരമിച്ച് നാട്ടിലെത്തിയ ധീരജവാൻ ദിനേഷ് സി.പി, ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച കവി പുഷ്പഹരിദാസ്, പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ നഴ്സും കവിയുമായ സൗമ്യ ജോമോൻ എന്നിവരെയാണ് ചടങ്ങിൽ വെച്ച് പൊന്നാടയണിയിച്ച് ആദരിച്ചത്.

ഇതിനൊപ്പം സർഗവേദി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ വിജയികളായ രമേഷ് വാണിമേൽ, സൗമ്യ ജോമോൻ എന്നിവർക്കുള്ള സമ്മാനദാനവും വേദിയിൽ വെച്ച് നിർവ്വഹിച്ചു.

സംഗമത്തിൽ വിനീത ദിനേശ്, വിനീഷ് പച്ചപാലം, ചന്ദ്രൻ കുമ്പളച്ചോല, സുരേന്ദ്രൻ പച്ചപാലം, സുധ എ.പി, പ്രസാദ് ചെറുക്കാട്, ഷൈജു കെ.കെ, ബിനീഷ് കൈപ്രം, സുവർണ അനീഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം സർഗവേദിയിലെ കലാകാരന്മാർ അണിയിച്ചൊരുക്കിയ ജനപ്രിയ ഗാനങ്ങൾ ഉൾപ്പെടുത്തിയ പാട്ടരങ്ങും മറ്റ് വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. നാട്ടുകാരും സാഹിത്യപ്രേമികളും ഉൾപ്പെടെ നിരവധി പേരാണ് ഗൃഹാങ്കണ സംഗമത്തിൽ പങ്കെടുത്തത്.

Content Highlight: A home gathering of the Sargavedi Literary Association was held

#Latest News #Nadapuram #Sargavedi Literary Society

Next TV

Related Stories
ടിപ്പർ ലോറി മറിഞ്ഞു; ലോറിയിലുണ്ടായിരുന്ന രണ്ട് പേരും അൽഭുതകരമായി രക്ഷപ്പെട്ടു

Jun 4, 2026 05:09 PM

ടിപ്പർ ലോറി മറിഞ്ഞു; ലോറിയിലുണ്ടായിരുന്ന രണ്ട് പേരും അൽഭുതകരമായി രക്ഷപ്പെട്ടു

ടിപ്പർ ലോറി മറിഞ്ഞു ലോറിയിലുണ്ടായിരുന്ന രണ്ട് പേരും...

Read More >>
മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും; കോഴിക്കോട് മെഡിക്കൽ കോളേജിൽ വാണിമേൽ സ്വദേശി മരിച്ച സംഭവത്തിൽ മൂന്നംഗ സമിതി അന്വേഷിക്കും

Jun 4, 2026 03:22 PM

മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും; കോഴിക്കോട് മെഡിക്കൽ കോളേജിൽ വാണിമേൽ സ്വദേശി മരിച്ച സംഭവത്തിൽ മൂന്നംഗ സമിതി അന്വേഷിക്കും

കോഴിക്കോട് മെഡിക്കൽ കോളേജിൽ വാണിമേൽ സ്വദേശി മരിച്ച സംഭവത്തിൽ മൂന്നംഗ സമിതി...

Read More >>
വളയത്ത് മോട്ടോർ സൈക്കിളിന് പിന്നിൽ ഓട്ടോറിക്ഷയിടിച്ച് 53 കാരന് ഗുരുതര പരിക്ക്; ഓട്ടോ ഡ്രൈവർക്കെതിരെ കേസ്

Jun 4, 2026 12:11 PM

വളയത്ത് മോട്ടോർ സൈക്കിളിന് പിന്നിൽ ഓട്ടോറിക്ഷയിടിച്ച് 53 കാരന് ഗുരുതര പരിക്ക്; ഓട്ടോ ഡ്രൈവർക്കെതിരെ കേസ്

മോട്ടോർ സൈക്കിളിന് പിന്നിൽ ഓട്ടോറിക്ഷയിടിച്ച് യാത്രക്കാരന് ഗുരുതര...

Read More >>
വില വർദ്ധനവ്; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുമ്പിൽ സിപിഐ എം മാർച്ചും ധർണ്ണയും

Jun 4, 2026 11:47 AM

വില വർദ്ധനവ്; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുമ്പിൽ സിപിഐ എം മാർച്ചും ധർണ്ണയും

പെട്രോൾ ഉൽപന്നങ്ങളുടെ നിത്യേനയുള്ള വില വർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം നാദാപുരം ഏരിയ...

Read More >>
Top Stories

News Roundup

GCC News

Entertainment News