#Latest News #Vanimel #Respect For Elders
വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേർകടവ് കുടുംബാംഗങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച കുടുംബ സംഗമം ശ്രദ്ധേയമായി.
നൂറുകണക്കിന് ആളുകൾ ഒത്തുചേർന്ന ഹൃദ്യമായ ഈ സംഗമത്തിന്റെ ഉദ്ഘാടനം കേരള മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡന്റ് എം.കെ അഷ്റഫ് നിർവ്വഹിച്ചു. പുതുശ്ശേരി അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.കെ അസീസ് സ്വാഗതം ആശംസിക്കുകയും, സി.വി അഹ്മദ് കുട്ടി കുടുംബാംഗങ്ങളെ പരസ്പരം പരിചയപ്പെടുത്തുകയും ചെയ്തു.
വേദിയിൽ വെച്ച് കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചതും വിവിധ മേഖലകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചതും പരിപാടിയുടെ മുഖ്യ ആകർഷണമായി.
തുടർന്ന് ഷൗക്കത്ത് കെ.കെയുടെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്നും കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും സംഗമത്തിന് മാറ്റുകൂട്ടി.
Content Highlight: Vanimel Verkadavu family reunion organized









































