#Latest News #Local News #Nadapuram #Ward Member
നാദാപുരം : വീട്ടുപകരണങ്ങളും പ്ലാസ്റ്റിക്ക് സാധനങ്ങളുമായി നാദാപുരത്തിനും കല്ലാച്ചിക്കുമിടയിലുള്ള കെട്ടിടത്തിൽ ആരംഭിച്ച താൽക്കാലിക കച്ചവട കേന്ദ്രം വ്യാപാരി നേതാവും ഗ്രാമ പഞ്ചായത്തംഗവും പൂട്ടിച്ചു.
തമിഴ്നാട് സ്വദേശികളുടെ നേതൃത്വത്തിലുള്ള ചെന്നൈ ഷോപ്പിംഗ് എന്ന സ്ഥാപനമാണ് ഇന്ന് പകൽ പൂട്ടിച്ചത്. ഗ്രാമപഞ്ചായത്തിൻ്റെ ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്നാരോപിച്ചാണ് വ്യാപരി വ്യാവസായി ഏകോപന സമിതി നേതാവ് ഇക്ബാലും ഗ്രാമ പഞ്ചായത്തംഗം കാണേക്കൽ അബ്ബാസും ചേർന്ന് ബലമായി അടപ്പിച്ചത്.

180 രൂപയ്ക്ക് ഓഫർ വെച്ച് നടത്തുന്ന സ്ഥാപനത്തിൽ വ്യാപാരികളെ പുറത്തിറക്കി കട പൂട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വന്നതോടെ നാട്ടുകാർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. "ഒരു പാവത്തിന്റെ കച്ചവടത്തിൽ മാത്രം അനധികൃതമാണ് എന്ന് പറഞ്ഞു കട പൂട്ടിക്കുന്ന ഗുണ്ടായിസം
വാർഡ് മെമ്പർക്ക് എന്ത് അധികാരം ? നാദാപുരത്തു എത്ര സ്ഥാപനങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ട്? വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരിൽ ഗുണ്ടായിസം നടത്തുന്നു .
നാദാപുരത്തെ മുഴുവൻ സ്ഥാപനങ്ങളുടെയും പ്രവർത്തനം നിയമപരമാണോ എന്ന് പരിശോധിക്കാൻ ഇകൂട്ടർക്ക് ധൈര്യമുണ്ടോ?"
"നമ്മൾ നാദാപുരത്തുകാർ പല നാടുകളിലും കച്ചവടം നടത്തുന്നവരാണ് എന്ന ബോധ്യം ഇവർക്ക് വേണമായിരുന്നു പെരുമാറ്റത്തിലും തെറ്റുകൾ ചൂണ്ടി കാണിക്കുമ്പോഴും അതിന്റേതായ അന്തസ്വത്ത കാത്ത് സൂക്ഷിക്കേണ്ടതാണ് പ്രത്യേകിച്ച് അണ്ണൻമാരോട് നമ്മളെക്കാളും നാട്ടു സ്നേഹം കാണിക്കുന്നവരാണ് അവർ ഇതൊക്കെ അവരുടെ നാട്ടിലും സോഷ്യൽ മീഡിയ വഴി ഇത് പ്രചരിക്കില്ലേ...." തുടങ്ങിയ ചർച്ചയും ശബ്‌ദ സന്ദേശങ്ങളും വ്യാപകമായതോടെ വലിയ രോഷം ഉയർന്നു.
തുടന്ന് ഒരു കൂട്ടം നാട്ടുകാരും യുവാക്കളും സംഘടിച്ച് എത്തി കട വീണ്ടും തുറന്നു നൽകി. ഒപ്പം സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകളും ഉയർന്നിട്ടുണ്ട്.
Content Highlight: Is there hooliganism in Nadapuram? Locals reopen the business center that was closed by a business leader and a village panchayat member

































