മിഠായിയിൽ നിന്ന് ഭക്ഷ്യ വിഷബാധ; കല്ലാച്ചിയിൽ ഏഴുകുട്ടികൾ ആശുപത്രിയിൽ

മിഠായിയിൽ നിന്ന് ഭക്ഷ്യ വിഷബാധ; കല്ലാച്ചിയിൽ ഏഴുകുട്ടികൾ ആശുപത്രിയിൽ
Jun 13, 2022 05:44 PM | By Vyshnavy Rajan

നാദാപുരം : കല്ലാച്ചിയിൽ സ്കൂൾ പരിസരത്ത് നിന്ന് വാങ്ങിച്ച മിഠായിയിൽ ഭക്ഷ്യ വിഷബാധയെന്ന് സംശയം. ഏഴു വിദ്യാർത്ഥികൾ ആശുപത്രിയിൽ.

വരിക്കോളിയിലെയും കുമ്മങ്കോട്ടെയും കടകളിൽ നിന്ന് വാങ്ങിച്ച മിഠായി കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. രാവിലെയാണ് കുട്ടികൾ മിഠായി വാങ്ങി കഴിച്ചത്. പോപ്പ് സ്റ്റിക് എന്ന് പേരുള്ള വർണ്ണ മിഠായിയാണ് ഏഴു വിദ്യാർത്ഥിനികളും കഴിച്ചത്.


വൈകിട്ട് പെട്ടന്നുള്ള പനിയും ശർദിലും അനുഭവപ്പെട്ടതിനെ തുടർന്ന് അധ്യാപകർ കുട്ടികളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

ഏഴാ ക്ലാസ് വിദ്യാർത്ഥിനികളായ മഞ്ചാം പാറ അഷ് നിയ, അനന്യ തീർച്ചിലോട്ട്, അമലിക വലിയ കണ്ടിയിൽ, ഹൃദുപർണ മീത്തലെ കുനിയിൽ, മുഖിൾ ടിങ്കൾ മലയിൽ എന്നിവരാണ് നാദാപുരം താലൂക്ക് ആശുപത്രിയിലുള്ളത്.

നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദ് അലി ആശുപത്രിയിൽ എത്തി വിദ്യാർത്ഥികളെ സന്ദർശിച്ചു. കുട്ടികളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Food poisoning from candy; Seven children hospitalized in Kallachi

Next TV

Related Stories
പ്രതിഭയുടെ കുതിപ്പ്; ആർസം ഷെറിഫ് മൂന്നാം തവണയും ദേശീയറോളർസ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ

Dec 6, 2025 12:33 PM

പ്രതിഭയുടെ കുതിപ്പ്; ആർസം ഷെറിഫ് മൂന്നാം തവണയും ദേശീയറോളർസ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ

ദേശീയറോളർസ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ,മൗണ്ട് ഗൈഡ് ഇൻ്റർനാഷണൽ...

Read More >>
ചോര നൽകി; സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡിലും രക്തദാന സന്ദേശം

Dec 6, 2025 12:04 PM

ചോര നൽകി; സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡിലും രക്തദാന സന്ദേശം

രക്തദാന സന്ദേശം,നാദാപുരം നിയോജക...

Read More >>
കൃഷിയിൽ വിസ്‌മയം; അക്വാപോണിക്സ് വിസ്മയം തീർത്ത് ഇല്ലത്ത് മൊയ്തുഹാജിയും കുടുംബവും

Dec 6, 2025 10:30 AM

കൃഷിയിൽ വിസ്‌മയം; അക്വാപോണിക്സ് വിസ്മയം തീർത്ത് ഇല്ലത്ത് മൊയ്തുഹാജിയും കുടുംബവും

ഇല്ലത്ത് മൊയ്തു ഹാജിയും ഭാര്യ സാജിദ മൊയ്തുവും, അക്വാപോണിക്സി...

Read More >>
Top Stories










News Roundup






Entertainment News