Nov 24, 2022 04:54 PM

എടച്ചേരി : മണിക്കൂറുകൾ നീണ്ട തെരച്ചിനൊടുവിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. എടച്ചേരി പാറക്കുളത്തിനു സമീപം ഇന്ന് രാവിലെ കാണാതായ പുതിയെടുത്ത് ജാനു (75)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

നാട്ടുകാരും പോലീസും ഫയർഫോഴ്സും സംയുക്തമായി മണിക്കൂറുകൾ നീണ്ട തെരച്ചലിന് ശേഷമാണ് തലായി പാറക്കുളത്തിൽ നിന്നും മൃതദേഹം കണ്ടെ ടുത്തത്.ഇന്ന് രാവിലെ എട്ടുമണിക്ക് വീട്ടിൽ നിന്നും പുറത്തേക്ക് പോയതായിരുന്നു.

മടങ്ങി വരാതായതോടെ വീട്ടുകാർ ജാനുവിനെ അന്വേഷിച്ച് ഇറങ്ങിയപ്പോൾ സമീപത്തെ പാറക്കുളത്തിനടുത്ത് ചെരിപ്പും, ടോർച്ചും ദുരൂഹമായ സാഹചര്യത്തിൽ കാണപ്പെട്ടു. തുടർന്ന് നാട്ടുകാരെ അറിയിക്കുകയും ഉടൻ പോലീസിനും ഫയർഫോഴ്സിനും വിവരം അറിയിക്കുകയുമായിരുന്നു.

Mother passed away; Body of missing woman found in Edachery

Next TV

Top Stories