Apr 23, 2024 06:57 PM

നാദാപുരം : (nadapuram.truevisionnews.com) മോർഫ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് കുടുംബബന്ധങ്ങൾ തകർക്കാൻ ശ്രമിക്കുന്നതായി കാണിച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസം വിവാഹിതയായ നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഖില മര്യാട്ടാണ് കോഴിക്കോട് റൂറൽ പൊലീസ് മേധാവി അർവിന്ദ് സുകുമാറിനെ നേരിൽ കണ്ട് പരാതി നൽകിയത്.

കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി യുവാവിനെതിരെയാണ് പരാതി. പരാതി നാദാപുരം പൊലീസിന് കൈമാറിയിട്ടുണ്ട്. വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടി ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

അഖിലയുടെ വിവാഹം മുടക്കുമെന്ന ഭീഷണി യുവാവിൽ നിന്നുണ്ടായിരുന്നു. ഇയാൾ ഇപ്പോൾ മാനസിക ചികിത്സ കേന്ദ്രത്തിലാന്നെന്നും ബന്ധപ്പെട്ടവർ പറയുന്നു. ഭർത്താവിനൊപ്പം എത്തിയാണ് റൂറൽ പൊലീസ് മേധാവി അഖില പരാതി നൽകിയത് .

#Morph #Video; #grama #panchayat #vicepresident #complaint #police

Next TV

Top Stories