മുസ്ലിം ലീഗ് നാദാപുരം ;മണ്ഡലം പ്രസിഡെന്റായി സൂപ്പി നരിക്കാട്ടേരി തുടരും

മുസ്ലിം ലീഗ് നാദാപുരം ;മണ്ഡലം പ്രസിഡെന്റായി  സൂപ്പി നരിക്കാട്ടേരി തുടരും
Jan 31, 2023 03:05 PM | By Kavya N

നാദാപുരം: സാമൂഹിക നീതിക്ക് സംഘബോധത്തിന്റെ കരുത്ത് എന്ന പ്രമേയത്തെ ആസ്പദമാക്കി നടന്ന മുസ്ലിം ലീഗ് മണ്ഡലം സമ്മേളനം സമാപിച്ചു. അവസാനത്തെ ദിവസമായ ഇന്നലെ വൈകിട്ട് 5 മണി മുതൽ കൗൺസിൽ മീറ്റ് നടന്നു. ജനുവരി 26ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. ഞായറാഴ്ച നടന്ന റാലിയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്.

റാലിയിൽ മികച്ച പ്രകടനം കാഴ്ചവച്ച വരെ റാലി കമ്മിറ്റി അനുമോദിച്ചു. ഒന്നാം സ്ഥാനം വാണിമേലും രണ്ടാം സ്ഥാനം നാദാപുരവും മൂന്നാം സ്ഥാനം തൂണേരിയും പങ്കിട്ടു. ഇതിൽ പ്രത്യേക വാർഡുകളായി അണിനിരന്ന വാണിമേൽ ഗ്രാമപഞ്ചായത്തിനെ പ്രത്യേകം സംഘാടകർ അഭിനന്ദിച്ചു.

ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് നാദാപുരം എം വൈ എം യതീംഖാന ഹാളിൽ ആരംഭിച്ച കൗൺസിൽ മീറ്റ് അർദ്ധരാത്രിയോടെയാണ് സമാപിച്ചത്. മണിക്കൂറുകൾ നീണ്ട ചർച്ചയിൽ സമവായും രൂപപ്പെടുകയായിരുന്നു.

വിവിധ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറിമാരുമായി റിട്ടേണിംഗ് ഓഫീസർമാർ കൂടിയാലോചന നടത്തിയതിന് ശേഷമാണ് ഭാരവാഹികളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഭാരവാഹികളായി സൂപ്പി നരിക്കാട്ടേരി (പ്രസിഡണ്ട്), എൻ.കെ മൂസ മാസ്റ്റർ (ജനറൽ സെക്രട്ടറി), ടി കെ ഖാലിദ് മാസ്റ്റർ (ട്രഷറർ), എം പി സൂപ്പി, വി പി കുഞ്ഞബ്ദുള്ള മാസ്റ്റർ, ടി കെ അമ്മദ് മാസ്റ്റർ, വരപ്പുറത്തെ കുഞ്ഞമ്മദ് ഹാജി (വൈസ് പ്രസിഡണ്ടുമാർ), എംപി ജാഫർ മാസ്റ്റർ, ടി.എം.വി ഹമീദ്, ബിപി മൂസ ടി പി ആലി (സെക്രട്ടറിമാർ)

Supi Narikatteri will continue as Muslim League Nadapuram Mandal President

Next TV

Related Stories
#lokasabhaelection|പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

Apr 26, 2024 11:18 PM

#lokasabhaelection|പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും...

Read More >>
#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

Apr 26, 2024 09:41 PM

#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

വെബ്കാസ്റ്റിങ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപൺ വോട്ട് ചെയ്യുന്നത്...

Read More >>
#light |വെളിച്ചം തെളിഞ്ഞു; പോളിംഗ് തുടരുന്ന ബൂത്തുകളിൽ ആവശ്യത്തിന് ബൾബുകൾ സ്ഥാപിച്ചു

Apr 26, 2024 07:56 PM

#light |വെളിച്ചം തെളിഞ്ഞു; പോളിംഗ് തുടരുന്ന ബൂത്തുകളിൽ ആവശ്യത്തിന് ബൾബുകൾ സ്ഥാപിച്ചു

തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങുമ്പോൾ രാത്രി...

Read More >>
#fakevote|ആൾമാറാട്ടം ; കള്ളവോട്ടിന് ശ്രമം, തൂണേരിയിൽ യുവാവ് പിടിയിൽ

Apr 26, 2024 06:58 PM

#fakevote|ആൾമാറാട്ടം ; കള്ളവോട്ടിന് ശ്രമം, തൂണേരിയിൽ യുവാവ് പിടിയിൽ

ബൂത്തിനകത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു വെച്ച യുവാവിനെ പോലീസ് എത്തി...

Read More >>
#polling|ടോക്കൺ നൽകി ; നാദാപുരം  മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:50 PM

#polling|ടോക്കൺ നൽകി ; നാദാപുരം മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

മൂന്നുമണിക്കൂർ ക്യൂവിൽ നിന്നവർ ഇനിയും ഒന്നര മണിക്കൂറെങ്കിലും കാത്തിരുന്നാലെ വോട്ട് ചെയ്യാൻ കഴിയൂവെന്ന...

Read More >>
#death|വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

Apr 26, 2024 05:02 PM

#death|വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

അല്പസയം മുൻപ് ചെറുമോത്ത് എൽ പി സ്കൂളിലാണ്...

Read More >>
Top Stories