#PeringathurExpo | പെരിങ്ങത്തൂർ എക്സ്പോയിൽ വൻ ജനതിരക്ക്; വരൂ വിസ്മയ കാഴ്ചകൾ കാണൂ

#PeringathurExpo   |    പെരിങ്ങത്തൂർ എക്സ്പോയിൽ വൻ ജനതിരക്ക്; വരൂ വിസ്മയ കാഴ്ചകൾ കാണൂ
Dec 2, 2023 09:45 PM | By Kavya N

പെരിങ്ങത്തൂർ: (nadapuramnews.com)  പെരിങ്ങത്തൂർ എക്സ്പോ നാടിൻറെ ഉത്സവമായിമാറുകയാണ്. വിവിധ റൈഡുകൾ, മരണക്കിണർ തുടങ്ങിയവയെല്ലാം ജനങ്ങളെ എക്സ്പോയിലേക്ക് ആകർഷിക്കുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനത്തിരക്കാണ് ഇവിടെ കാണപ്പെടുന്നത്. പെരിങ്ങത്തൂർ എക്സ്പ്പോ സജീവമായി മാറിയിരിക്കുകയാണ്. നാളെ മാപ്പിളപ്പാട്ട് മത്സരവും നടക്കും.

നാട് മുഴുവൻ നിലയ്ക്കാത്ത ആനന്തത്തിലാണ്. വടക്കൻപാട്ടുകളിൽ പെരിങ്ങണ്ടനാടൻ പുഴ എന്ന് പറയപ്പെടുന്ന മയ്യഴിപ്പുഴയുടെ തീരത്തെ പ്രധാന ദേശമാണ് പെരിങ്ങത്തൂരിലാണ് ഈ ഉത്സവം കൊണ്ടാടുന്നത്. നവംബർ 23 മുതൽ ഡിസംബർ 10 വരെ നീളുന്ന ആഘോഷരാവുകൾ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ദൃശ്യ വിരുന്ന് തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

ജാതി മത വർണ്ണ ഭേദമന്യേ മലബാറില എല്ലാ വിഭാഗക്കാരെയും സ്വാഗതം ചെയ്യുന്ന ആഘോഷങ്ങൾക്കാണ് പെരിങ്ങത്തൂർ സാക്ഷ്യം വഹിക്കുന്നത്. സമ്പന്നമായ പൈതൃകവും പാരമ്പര്യവും ആഘോഷിക്കാൻ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളും ഒരുമിക്കുന്ന അവിസ്മരണീയ സായാഹ്നങ്ങളിൽ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ മുഴുകാൻ നിങ്ങളും വരൂ.

മേളയുടെ ഭാഗമായി നിരവധി ഫാമിലി ഗെയിംമുകളും, ബിസ്സിനസ്സ് എക്സ്പോ, ത്രീ ഡി സിനിമ സോണുകളും. രുചിയിൽ പൊരിച്ച തനി നടൻ മലബാറിന്റെ വൈവിദ്ധ്യങ്ങളുമായി ഫുഡ് കോർട്ടും എല്ലാം തന്നെ എക്‌സ്‌പോയിൽ സജ്ജമാണ്. കൂടാതെ മാപ്പിളപ്പാട്ടിന്റെ ഇശൽ രാവുകളും കൂടി ചേരുമ്പോൾ ആഘോഷങ്ങൾക്ക് ഒട്ടും കുറവുണ്ടായില്ല. പെരിങ്ങത്തൂരില മണ്ണിലെ വെള്ളി നക്ഷത്രങ്ങൾ മിന്നി തിളങ്ങിയ ആഘോഷ രാവിൽ സൗഹൃദത്തിന്റെ ആസ്വാദനമികവിന്റെയും കണ്ണഞ്ചിക്കും കാഴ്ചകൾക്കായി നിങ്ങളും വരൂ.

... പെരിങ്ങത്തൂർ എക്സ്പോ നിങ്ങൾക്കായി സമ്മാനിക്കുന്ന, ബിസിനസ് എക്സ്പോ, ഫ്ലവർ ഷോ, ഫുഡ് കോർട്ട്, അമ്യൂസ്മെന്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ഫാമിലി ഗെയിം, സ്‌റ്റേജ്‌ ഷോ, 12 ഡി സിനിമ, ഗെയിം സോൺ തുടങ്ങി നിരവധി സാംസ്കാരിക പരിപാടികളും. വർണ്ണാഭമായി നടത്തുന്ന പെരിങ്ങത്തൂർ എക്സ്പോ 2023 യിലേയ്ക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. വരണം...കാണണം...കുടുംബത്തോടൊപ്പം.

#Huge #crowd #PeringathurExpo #Come #see #amazingviews

Next TV

Related Stories
വിജയം ഉറപ്പാക്കാൻ; തൂണേരിയിൽ യുഡിഎഫ് കൺവെൻഷൻ നടത്തി

Nov 30, 2025 09:12 PM

വിജയം ഉറപ്പാക്കാൻ; തൂണേരിയിൽ യുഡിഎഫ് കൺവെൻഷൻ നടത്തി

തൂണേരിയിൽ യുഡിഎഫ് കൺവെൻഷൻ നടത്തി...

Read More >>
വാണിയൂർ റോഡ് ജംഗ്ഷനിൽ കക്കൂസ് മാലിന്യം തള്ളിയതിൽ പ്രതിഷേധം ശക്തം

Nov 30, 2025 03:06 PM

വാണിയൂർ റോഡ് ജംഗ്ഷനിൽ കക്കൂസ് മാലിന്യം തള്ളിയതിൽ പ്രതിഷേധം ശക്തം

വാണിയൂർ റോഡ് ജംഗ്ഷനിൽ കക്കൂസ് മാലിന്യം...

Read More >>
ഓഫീസ് ഉദ്‌ഘാടനം; ചെക്യാടിൽ പത്താം വാർഡ് യുഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു

Nov 30, 2025 10:46 AM

ഓഫീസ് ഉദ്‌ഘാടനം; ചെക്യാടിൽ പത്താം വാർഡ് യുഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു

യുഡിഎഫ് സ്ഥാനാർഥി, പത്താം വാർഡ് ,തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം,ചെക്യാട്...

Read More >>
Top Stories










News Roundup