തുണേരി :(nadapuram.truevisionnews.com) തുണേരി പഞ്ചായത്ത് മൂന്നാം വാർഡിൽ ടാറിങ് പൂർത്തീകരിച്ച വെളിയമ്മൽ - പനച്ചിക്കണ്ടി റോഡ് ചന്ദ്രോത്ത് - വണ്ണാൻറവിട റോഡ് എന്നിവയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നിർവഹിച്ചു.
വാർഡ് മെമ്പർ റജീന കെ കെ അധ്യക്ഷത വഹിച്ചു. വികസന സമിതി കൺവീനർ റഷീദ് കാഞ്ഞിരക്കണ്ടിയിൽ സ്വാഗതം പറഞ്ഞു. അമ്മത് എൻ കെ, ഹമീദ് എൻ സി, അബ്ദുള്ള എ, അബ്ദുൽ റഹ്മാൻ പി കെ, അബ്ബാസ് കെ, വിനു വി കെ, റഷീദ് എൻ കെ, കണ്ണൻ പി കെ, ഹമീദ് എ പി കെ ഫൈസൽ സി എച്, അമ്മദ് എ പി കെ, ഹസീന, റാബിയ എന്നിവർ സംബന്ധിച്ചു.
Dedicated to the nation; Two tarred roads inaugurated in Tuneri Panchayat.









































