വളയം: (nadapuramnews.com) നവധ്വനി ആട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പും രോഗ നിർണയവും നടന്നു. വടകര - ഓർക്കാട്ടേരി ആശ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പ് കോ- ഓഡിനേറ്റർ സ്വാതി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പി സിനില അധ്യക്ഷയായി.

ഡോ. നിധീപ് പി വി , ഡോ. ആകാശ് ദീപ്, ഡോ. ആദിൽ, ഡോ. രോഷിമ, ടി. കണാരൻ , ടി.കെ. രാജീവൻ, എ.കെ. ശരത്ത് എന്നിവർ സംസാരിച്ചു. കെ.കെ. ശ്രീജിത് സ്വാഗതവും ടി.പി. ലിജിൻ നന്ദിയും പറഞ്ഞു. വാർഷികാഘോഷം ഡിസംബർ 10 ന് ഗ്രാമോത്സവമായി നടക്കും. സിനിമ - നാടക നടൻ മുഹമ്മദ് പേരമ്പ്ര പങ്കെടുക്കും. വിവിധ കലാപരിപാടികൾ അരങ്ങേറും.
#MedicalCamp #NavdhwaniClub #AnnualCelebrations #started