#seenathdeath | ഖബറടക്കം ഇന്ന് വൈകിട്ട് 5.30 ന്; സീനത്തിൻ്റെ വേർപാട് വിശ്വസിക്കാനാകാതെ നാട്

#seenathdeath | ഖബറടക്കം ഇന്ന് വൈകിട്ട് 5.30 ന്;  സീനത്തിൻ്റെ  വേർപാട് വിശ്വസിക്കാനാകാതെ നാട്
Jul 9, 2024 02:08 PM | By Adithya N P

നാദാപുരം:(nadapuram.truevisionnews.com) ഇന്ന് ഉച്ചയോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ അന്തരിച്ച സീനത്തിൻ്റെ മൃതദ്ദേഹം ഇന്ന് വൈകിട്ട് ഖബറടക്കും.

വാണിമേൽ ജുമാ അത്ത് പള്ളിയിലാണ് ഖബറടക്കുക. മൃതദ്ദേഹം മൂന്ന് മണിയോടെ വീട്ടിലെത്തിക്കും. സൗഹൃദത്തിൻ്റെ പുഞ്ചിരിയാൽ സ്നേഹം വിതറി വാരിക്കൂട്ടിയ ഉറ്റവരുടെയെല്ലാം പ്രാർത്ഥനകൾ വിഫലമായി.സീനത്ത് യാത്രയായി ...

അടുത്തറിഞ്ഞവരുടെയെല്ലാം മനസ്സിൽ മായാത്ത നോവായി ഓർമ്മകളിൽ അവൾ ജീവിക്കും കേരള പത്ര പ്രവർത്തക അസോസിയേഷൻ ജില്ലാ പ്രസിഡൻ്റും ചന്ദ്രിക പത്രത്തിൻ്റെ നാദാപുരം ബ്യൂറോ ചീഫുമായ എം കെ അശറഫിൻ്റെ ഭാര്യ വാണിമേൽ മരകീഴണ്ടൽ സീനത്ത് ( 39 ) അന്തരിച്ചു.

വീട്ടിൽ നടന്ന പിറന്നാൾ ആഘോഷത്തിനിടെ ഞായറാഴ്ച്ച രാത്രിയാണ് സീനത്ത് കുഴഞ്ഞ് വീണത്. ഉടൻ കല്ലാച്ചി വിംസ് ആശുപത്രിയിൽ എത്തിച്ചു .

തുടർന്ന് വടകര സഹകരണ ആശുപത്രിയിൽ നടത്തിയ എംആർ എ സ്കാനിംഗിലാണ് മസ്തിഷ്കാഘാതമാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് കോഴിക്കോട് ഇക്ര ഹോസ്പിറ്റലിൽ എത്തിച്ചു.

രോഗാവസ്ഥ ഗുരുതര നിലയിലായതോടെ തിങ്കളാഴ്ച്ച പകൽ രണ്ട് മണിയോടെ കോഴിക്കോട് ബേ ബി മെമ്മോറിയൽ ആശുപത്രിയിൽവെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ജീവൻ നിലനിർത്തി വരികയായിരുന്നു.

ഇന്ന് പകൽ 12 ഓടെയായിരുന്നു അന്ത്യം.

#Burial #today #5.30 #pm; #The #country #could #not #believe #Seenath's #departure

Next TV

Related Stories
സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഫാത്തിമ നൂരിയയെ ഉദയം കലാസമിതി അനുമോദിച്ചു

Jan 29, 2026 10:12 AM

സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഫാത്തിമ നൂരിയയെ ഉദയം കലാസമിതി അനുമോദിച്ചു

സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഫാത്തിമ നൂരിയയെ...

Read More >>
വിലങ്ങാട് ദുരന്തബാധിതർക്ക് സലഫിയ്യ അസോസിയേഷന്റെ സ്നേഹവീട്; താക്കോൽദാനം നിർവഹിച്ചു

Jan 29, 2026 09:41 AM

വിലങ്ങാട് ദുരന്തബാധിതർക്ക് സലഫിയ്യ അസോസിയേഷന്റെ സ്നേഹവീട്; താക്കോൽദാനം നിർവഹിച്ചു

വിലങ്ങാട് ദുരന്തബാധിതർക്ക് സലഫിയ്യ അസോസിയേഷന്റെ...

Read More >>
വിവാഹകാര്യത്തിൽ മതാപിതാക്കളുടെ പങ്ക് വകവെച്ചു നൽകണം: നജീബ് മൗലവി

Jan 28, 2026 11:11 PM

വിവാഹകാര്യത്തിൽ മതാപിതാക്കളുടെ പങ്ക് വകവെച്ചു നൽകണം: നജീബ് മൗലവി

വിവാഹകാര്യത്തിൽ മതാപിതാക്കളുടെ പങ്ക് വകവെച്ചു നൽകണം: നജീബ്...

Read More >>
മൊദാക്കര ദർസ്ഇരുപതാം വാർഷികാഘോഷം ആരംഭിച്ചു

Jan 28, 2026 07:22 PM

മൊദാക്കര ദർസ്ഇരുപതാം വാർഷികാഘോഷം ആരംഭിച്ചു

മൊദാക്കര ദർസ്ഇരുപതാം വാർഷികാഘോഷം...

Read More >>
Top Stories

News Roundup