പുറമേരി: (nadapuram.truevisionnews.com) അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് പുറമേരി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ജെൻഡർ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി പാരന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത നിർവ്വഹിച്ചു. സിഡിഎസ് ചെയർപേഴ്‌സൺ കെ. സ്വപ്ന അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ കൗൺസിലറും ട്രെയിനറുമായ നയീം വാണിമേലാണ് ക്ലാസ് നയിച്ചത്.
കുട്ടികളുടെ വളർച്ചയിലും പരിപാലനത്തിലും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നടന്ന ചർച്ചയിൽ വാർഡ് മെമ്പർ ലിബിഷ, ടി. പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്‌സൺ എൻ.ഡി. സവിത, അക്കൗണ്ടന്റ് കെ.പി. ബിന്ദു, കമ്മ്യൂണിറ്റി കൗൺസിലർ ഐശ്വര്യ എന്നിവർക്കൊപ്പം സിഡിഎസ്, എഡിഎസ് അംഗങ്ങളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
Parenting class organized for Kudumbashree members











































