നാദാപുരം:(nadapuram.truevisionnews.com) ശിശു സൗഹൃദ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി സ്കളുകളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിന് നാദാപുരം ഗ്രാമപഞ്ചായത്തിന് ലഭിച്ച പ്രത്യേക ഫണ്ട് പി.എം പോഷൺ (പ്രധാൻ മന്ത്രി പോഷൺ ശക്തി നിർമ്മാൺ)ഉപയോഗിച്ച് നാദാപുരത്ത് സ്കൂളുകളിൽ പാചകപ്പുര.

സ്കൂൾ കുട്ടികൾക്കുള്ള പാചകപ്പുരയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദി നിർവ്വഹിച്ചു. ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ ആരോഗ്യ പോഷണത്തിനായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് പദ്ധതിക്ക് പണം അനുവദിക്കുന്നത്.
പോഷക ദായകമായ പാചകം ചെയ്ത ഭക്ഷണം കുട്ടികൾക്ക് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. നരിക്കാട്ടേരി എം.എൽ. പി.സ്കുളിലാണ് ആദ്യ പാചകപ്പുരയുടെ പണി പൂർത്തിയായത്. കുമ്മങ്കോട് ഈസ്റ്റ് എം.എൽ. പി,ചേലക്കാട് നോർത്ത്എൽ.പിസൂളുകളിലും നിർമ്മാണം നടന്നു വരുന്നു.
ചടങ്ങിൽ എ.കെ സുബൈർ മാസ്റ്റർ അദ്ധ്യക്ഷംവഹിച്ചു. പി.ടി.എ പ്രിസിഡണ്ട് എം.വി.കുഞ്ഞമ്മത്, പ്രാധന അധ്യാപിക ശോഭ, പി.ഇബ്രാഹിം, ഇ. മുരുളിധരൻ, ഇ.പി.അപ്പുണ്ണി, കെ.കെ റംല ടീച്ചർ ,ചന്ദ്രൻ മാസ്റ്റർ, സി.എച്ച് രാജൻ തുടങ്ങിയവർ സംസാരിച്ചു.
LSS നേടിയ അർഷിക് അശോക്, മാരിയ മെഹറിൻ - അഞ്ചാം ക്ലാസിൽഉന്നത വിജയം നേടിയ ഫൈസ ഫാത്തിമ , ഇസ ഫാത്തിമ എന്നീ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു.
#PM #Potion #Nadapuram #PM #potion #scheme #included #kitchens #schools