#CPIM | കരുത്തുറ്റ നേതൃത്വം; ചേലക്കാട് -വില്യാപ്പള്ളി -വടകര ഉടൻ യാഥാർത്യമാക്കണം - സിപിഐഎം

#CPIM | കരുത്തുറ്റ നേതൃത്വം; ചേലക്കാട് -വില്യാപ്പള്ളി -വടകര  ഉടൻ യാഥാർത്യമാക്കണം - സിപിഐഎം
Oct 21, 2024 09:25 PM | By Jain Rosviya

നാദാപുരം: കല്ലാച്ചിയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വം. കെ.പി കുമാരൻ മാസ്റ്ററെ സി പി ഐ എം ലോക്കൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു.

നാടിൻ്റെ വികസനത്തിന് വഴി ഒരുക്കുന്നതിനായി സംസ്ഥാന സർക്കാർ പദ്ധതി തയ്യാറാക്കിയ നിർദ്ദിഷ്ട ചേലക്കാട് വില്യാപ്പള്ളി വടകര റോഡ് നിർമ്മാണ പ്രവർത്തി ആരംഭിച്ച് റോഡ് യാഥാർത്യമാക്കണമെന്ന് സിപിഐ എം കല്ലാച്ചി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കല്ലാച്ചിയിൽ പി കുഞ്ഞിരാമൻ നഗറിൽ സിപിഐ എം ജില്ല കമ്മിറ്റി അംഗം വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പി പി ബാലകൃഷ്ണൻ, സി രാജൻ,കെ എം ചന്ദ്രി, എം എൻ അനുശ്രീ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

കെ പി കുമാരൻ സെക്രട്ടറിയായി 17 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.


#strong #leadership #Chelakkad #Villyapally #Vadakara #must #made #reality #soon #CPIM

Next TV

Related Stories
Top Stories