#Association | ചേലമുക്ക് കാട്ടുപ്പന്നികളുടെ താവളമായി മാറുമോ ? അധികൃതർ ഉണർന്ന് പ്രവർത്തിക്കണമെന്ന് ജനകീയ കൂട്ടായ്മ

#Association | ചേലമുക്ക് കാട്ടുപ്പന്നികളുടെ താവളമായി മാറുമോ ? അധികൃതർ ഉണർന്ന് പ്രവർത്തിക്കണമെന്ന് ജനകീയ കൂട്ടായ്മ
Sep 21, 2024 10:51 PM | By ADITHYA. NP

നാദാപുരം : (nadapuram.truevisionnews.com) വാണിമ്മേൽ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. ചേലമുക്ക് പൈങ്ങോൽ താഴെ പ്രദേശത്ത് തമ്പടിച്ച കാട്ടുപന്നികൾ പ്രദേശവാസികൾക്ക് ഭീഷണി സൃഷ്ടിക്കുകയാണ്.

ഇവിടെ നിരവധി പേർ കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടത്. കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും പതിവാണ്.

കർഷക അവാർഡ് ജേതാവായ പൈങ്ങോൾ താഴെ കൃഷി സ്ഥലമുള്ള വാതുക്കൽ പറമ്പത്ത് ബഷീറിൻ്റെ ഉൾപ്പെടെ നിരവധി കർഷകരുടെ കൃഷി നശിപ്പിച്ചിട്ടുണ്ട്. പലരും കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്.

കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

കാട്ടുപ്പന്നിക്കൂട്ടം പ്രദേശത്ത് അരക്ഷിതമായ അവസ്ഥ സൃഷ്ടിക്കുകയാണെന്നും ഇത്തരമൊരു സാഹചര്യം ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനകീയ കൂട്ടായ്മ ഭാരവാഹികളായ അബ്ദുൽ റഹിമാൻ അമ്പലക്കണ്ടി , കളത്തിൽ മുഹമ്മദ് ഇക്ബാൽ , എം പി സഞ്ജയ് ബാവ എന്നിവർ ആവശ്യപ്പെട്ടു.

#Chelamuk #become #haven #wild #boars #People #association #wants #authorities #wake up #act

Next TV

Related Stories
#ScienceCenter | വിലങ്ങാടിനൊപ്പം; 38 വീടുകളിലേക്ക് ഫർണിച്ചറുകൾ നൽകി സയൻസെന്റർ

Sep 21, 2024 07:53 PM

#ScienceCenter | വിലങ്ങാടിനൊപ്പം; 38 വീടുകളിലേക്ക് ഫർണിച്ചറുകൾ നൽകി സയൻസെന്റർ

വിലങ്ങാട് അടുപ്പിൽ പുനരധിവാസ കേന്ദ്രത്തിലെ 38 വീടുകളിലേക്ക് ഫർണിച്ചറുകൾ...

Read More >>
#MDMA | എം ഡി എം എയുമായി പിടിയിലായ പ്രതികളെ  കസ്റ്റഡിയിൽ  വാങ്ങി പോലീസ്

Sep 21, 2024 01:39 PM

#MDMA | എം ഡി എം എയുമായി പിടിയിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പോലീസ്

കൂടുതൽ തെളിവെടുപ്പിനും, ചോദ്യം ചെയ്യാനുമായാണ് പ്രതികളെ വടകര എൻ ഡി പി എസ് കോടതി ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 21, 2024 01:07 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Jaundice | മഞ്ഞപ്പിത്തം പടർന്നുപിടിച്ചതോടെ സ്‌കൂൾ പരിസരങ്ങളിൽ പരിശോധനയുമായി ആരോഗ്യവകുപ്പ്

Sep 21, 2024 12:23 PM

#Jaundice | മഞ്ഞപ്പിത്തം പടർന്നുപിടിച്ചതോടെ സ്‌കൂൾ പരിസരങ്ങളിൽ പരിശോധനയുമായി ആരോഗ്യവകുപ്പ്

രണ്ട് ദിവസമായി നടത്തിയ പരിശോധനയിൽ വൃത്തിഹീനമായതും ആരോഗ്യ ഭീഷണി ഉയർത്തുന്നതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത്...

Read More >>
#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Sep 21, 2024 11:42 AM

#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി...

Read More >>
 #Sasha | മിതമായ വിലയിൽ; സാഷാ ലേഡീസ് ജിം ആൻ്റ്  ബ്യൂട്ടിപാർലർ നാദാപുരത്ത്

Sep 21, 2024 11:31 AM

#Sasha | മിതമായ വിലയിൽ; സാഷാ ലേഡീസ് ജിം ആൻ്റ് ബ്യൂട്ടിപാർലർ നാദാപുരത്ത്

ജീവിതശൈലി രോഗങ്ങളോട് വിട പറഞ്ഞ് ആരോഗ്യവും , സൗന്ദര്യവും ഉള്ള ജീവിതം നയിക്കാൻ സാഷ ഇപ്പോൾ നിങ്ങൾക്കൊപ്പമുണ്ട്....

Read More >>
Top Stories

News Roundup