നാദാപുരം: (nadapuram.truevisionnews.com) ഇനി വൈദ്യുതി മുടക്കത്തിൻ്റെയും വോൾട്ടേജ് ക്ഷാമത്തിൻ്റെയും പരാതികൾ ഉയരില്ല, ഇകെ വിജയൻ എം എൽഎയുടെ ഇടപെടൽ ഫലം കണ്ടു.
കല്ലാച്ചി, നാദാപുരം ടൗണുകളിലെയും തുണേരി ഗ്രാമപഞ്ചയത്തിലെ ചില പ്രദേശങ്ങളിലും വൈദ്യുതി മുടക്കത്തിനും വോൾട്ടേജ് ക്ഷാമത്തിനും പരിഹാരമാകുന്നു.
"ദ്യൂതി " പദ്ധതി 2024-25 നടപ്പിലാക്കാൻ കേരള സംസ്ഥാന ഇലക്‌ട്രിസിറ്റി ബോർഡ് മൂന്ന് കോടി 30 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എൽഎ അറിയിച്ചു.
പുതുതായി നാദാപുരം, കുമ്മങ്കോട്, തൂണേരി ഫീഡറുകളാണ് ആരംഭിക്കുക.
പല സമയങ്ങളിലും ഓവർലോഡ് കാരണം വൈദ്യുതി മുടക്കം പതിവായിരുന്നു.
കല്ലാച്ചി, നാദാപുരം ടൗണുകളിലെ കച്ചവടക്കാരുടെയും പൊതുജനങ്ങളുടെയും ഏറെ കാലത്തെ ആവശ്യമായിരുന്നു പുതിയ ഫീഡർ നിർമ്മാണം.
ഇതു സംബന്ധിച്ച വിഷയം കഴിഞ്ഞ വർഷം എം.എൽ.എ. നിയമസഭയിൽ സബ്ബ്മിഷനിലൂടെ ഉന്നയിക്കുകയും, വൈദ്യൂതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായും, കെ.എസ്.ഇ.ബി ബോർഡ് ചെർമാനുമായും ചർച്ച നടത്തുകയും ചെയ്തിരുന്നു.
ചിയ്യൂർ സബ്ബ് സ്റ്റേഷനിൽ നിന്നും യൂജികേബിൾ വഴിയാണ് ഫീഡറുകളിലേക്ക് വൈദ്യുതി എത്തിക്കുക.
പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന റോഡ് നവീകരണ പ്രവൃത്തികൾക്ക് മുന്നോടിയായി യൂജികേബിൾ ഇടുന്ന പ്രവൃത്തി ആരംഭിക്കുന്നതിനും നടപടി സ്വീകരിച്ചിതായി എം.എൽ.എ അറിയിച്ചു.
#Dyuti #ugcable #electricity #problem #Kallachi #Nadapuram #towns #solved