നാദാപുരം : (nadapuram.truevisionnews.com) കല്ലാച്ചിയിൽ തുടങ്ങുന്ന ആഗോള യുവജന സംഘടനയായ ജെ സി ഐ യുടെ സ്ഥാനാരോഹണ ചടങ്ങും ഉദ്‌ഘാടനവും നവംബർ 29 വെള്ളിയാഴ്ച വിലാതപുരം ഫെബിന ഗാർഡനിൽ വെച്ച് നടക്കുന്നതാണ്.
നാദാപുരം എം എൽ എ ഇ കെ വിജയൻ ഉദ്ഘാടനം നിർവഹിക്കും.
ജെസിഐ മുൻ വേൾഡ് വൈസ് പ്രസിഡന്റ് അനൂപ് വെട്ടിയാറ്റിൽ മുഖ്യ അതിഥിയായി പങ്കെടുക്കും.
ജെ സി ഐ കല്ലാച്ചി നിയുക്ത പ്രസിഡന്റ് ഷംസുദ്ദീൻ ഇല്ലത്ത്, ട്രെഷറർ ശ്രീജേഷ്, വൈസ് പ്രസിഡന്റ് ഷബാന എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഇൻസ്റ്റലേഷനോട് അനുബന്ധിച്ച് സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ വി കെ ട്രെഡേർസ് ഉടമ ശ്രീരാമൻ, യുവ വനിതാ സംരഭകയായ സൂംബാ സ്റ്റുഡിയോ ഫിറ്റ്നസ് സെന്ററിന്റെ ഉടമയുമായ ജസീറ നരിക്കാട്ടേരി എന്നിവർക്ക് ജെസിഐ ടോബിപ് അവാർഡ് സമ്മാനിക്കും.
സല്യൂട്ട് ദി സൈലന്റ് സ്റ്റാർ അവാർഡും സല്യൂട്ട് ദി ടീച്ചർ അവാർഡും പ്രഖ്യാപിച്ചു.
അദ്ധ്യാപകനും, ലൈഫ് കോച്ചും, എൻ എൽ പി ഗ്രാൻഡ് മാസ്റ്ററുമായ പ്രമുഖ ട്രെയിനർ കെ പി രഘുനാഥൻ, വാണിമേലിലെ മികച്ച അംഗണവാടിയായ കൊടിയുറയിലെ അംഗണവാടി ടീച്ചറായ ആരിഫ ടീച്ചർക്കും സല്യൂട്ട് ദി സൈലന്റ് ടീച്ചർ അവാർഡ് നൽകുന്നതാണ്.
സല്യൂട്ട് ദി സയലന്റ് സ്റ്റാർ അവാർഡ് തണൽ വളണ്ടീയറും സോഷ്യൽ വർക്കറുമായ പോക്കറിനാണ് നൽകുന്നത്.
സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ടവർക്കായി അദ്ദേഹം നൽകി വരുന്ന സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്.
ഉമ്മത്തൂർ സ്കൂൾ അദ്ധ്യാപകനായ സലീം മാസ്റ്ററുടെ മകളും വട്ടോളി ഹൈടെക്ക് പബ്ലിക്ക് സ്കൂളിലെ ഏഴാം തരം വിദ്യാർത്‌ഥിയുമായ ആയിഷ അലിഷ്ബയ്ക്കാണ് ഈ വർഷത്തെ യങ് അച്ചീവർ അവാർഡ് നൽകുന്നത്.
ഈ വർഷം ഷർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ വെച്ച് മുൻ ഐ എ എസ് ഓഫീസറായ ജയകുമാർ സാർ അവതാരിക എഴുതി പ്രസിദ്ധീകരിച്ച ഫാന്റ്സി നോവലായ Tales of lock wood land 'The blue gate ' എന്ന പുസ്തകം എഴുതിയ മിടുക്കിയാണ് ആയിഷ അലിഷ്ബ ഇൻസ്റ്റലേഷൻ സെറിമണിക്ക് മുഖ്യ അതിഥി ആയി മുൻ ജെസിഐ വേൾഡ് വൈസ് പ്രസിഡന്റ് അനൂപ് വെട്ടിയാറ്റിൽ, സോൺ വൈസ്പ്രസിഡന്റ് അനൂപ് വെട്ടിയാട്ടിൽ പങ്കെടുക്കും.
സോൺ പ്രസിഡന്റ് അരുൺ ഇ വി, സോൺ വൈസ് പ്രസിഡന്റ് അജീഷ് ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
ഈ വർഷം കല്ലാച്ചിയിൽ മികച്ച ട്രൈനർമാരാണ് ട്രൈനിംഗ് മേഖലക്ക് നേതൃത്വം നൽകുന്നത്.
വിവിധ ട്രെയിനിംഗിനും ജെ സി ഐ മെമ്പർഷിപ്പിനും വേണ്ടീ പ്രസിഡന്റ് ഷംസുദ്ദീൻ ഇല്ലത്തിനെ ബന്ധപ്പെടുക 9446644148.
#JCI #Kallachi #best #projects #education #sector