നാദാപുരം: ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ഔദ്യോഗിക ഐക്യുഎ ജില്ലാ ക്വിസ് ചാമ്പ്യൻഷിപ്പ് മത്സരം ജനുവരി ആദ്യ വാരം നടക്കും.
ജില്ലയിലെ ഹൈസ്‌കൂൾ - ഹയർ സെക്കൻഡറി സ്‌കൂളുകളിലെ രണ്ടു പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. അസിസ്റ്റന്റ് കളക്ടർ ആയുഷ് ഗോയൽ അധ്യക്ഷനായി രൂപീകരിച്ച സംഘാടക സമിതി യോഗത്തിലാണ് തീരുമാനം.
ഐക്യുഎ ക്വിസ് പ്ലയർ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് www.iqa.asia എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇ-മെയിൽ വഴി രജിസ്‌ട്രേഷൻ കാർഡും പന്ത്രണ്ട് മാസം ഐക്യുഎ ക്യുറേറ്റഡ് കണ്ടെന്റും ലഭിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 79076 35399, [email protected] യോഗത്തിൽ മലബാർ സഹോദയ പ്രസിഡന്റ് മോനി യോഹന്നാൻ, ഡെപ്യൂട്ടി തഹസിൽദാർ ഗായത്രി, പ്രസീത, ഐക്യുഎ ജില്ലാ കോർഡിനേറ്റർ വസന്ത് കിഷോർ, ഡിഡിഇ പ്രതിനിധി പ്രേമൻ, ഡയറ്റ് പ്രതിനിധികളായ അബ്ദുൽ നാസർ, ഓംകാർ നാഥൻ, ഗിഫ്റ്റഡ് ചിൽഡ്രൻസ് പ്രോഗ്രാം ഭാരവാഹികളായ ധന്യ, ശ്രീജ, സിറാജുദ്ധീൻ, ഐക്യുഎ കേരള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
#IQA #District #Quiz #Championship #First #week #January #organizing #committee