തൂണേരി: (nadapuram.truevisionnews.com) സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റി അംഗം, കിസാൻ സഭ നാദാപുരം മണ്ഡലം വൈസ് പ്രസിഡണ്ട്, എൽ ഡി എഫ് തൂണേരി പഞ്ചായത്ത് കൺവീനർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച കണ്ണങ്കൈ ഗംഗാധരൻ നമ്പ്യാരുടെ പതിനാറാം ചരമവാർഷികദിനം സമുചിതമായി ആചരിച്ചു.
പ്രഭാതഭേരി, പതാക ഉയർത്തൽ, സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടന്നു.
തൂണേരിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
നാടിനും പ്രസ്ഥാനത്തിനും വേണ്ടി ജീവിതാന്ത്യംവരെ പ്രവർത്തിച്ച ത്യാഗധനരായ പൂർവ്വികരുടെ ഓർമ്മകൾ പുതിയ കാലത്തെ പോരാട്ടങ്ങൾക്ക് കരുത്ത് പകരുമെന്ന് അദ്ദേഹം പറഞ്ഞു.
സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാ കൗൺസിൽ അംഗം ശ്രീജിത്ത് മുടപ്പിലായി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ടി സുഗതൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഐ വി ലീല, വാച്ചാൽ ശ്രീധരൻ,യവകലാസാഹിതി മണ്ഡലം സെക്രട്ടറി സുരേന്ദ്രൻ തൂണേരി, ടി എം കുമാരൻ പ്രസംഗിച്ചു.
ദിനാചരണത്തിൻ്റെ ഭാഗമായി വെള്ളൂരിൽ
പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു.
ഐ വി ലീല പതാക ഉയർത്തി.
എം ടി കെ രജീഷ്,
ഇ അരവിന്ദൻ, സി വി ബാലൻ തുടങ്ങിയവർ പ്രഭാത ഭേരിയ്ക്ക് നേതൃത്വം നത്കി.
#death #anniversary #KGangadharanNambiar