വളയം : (nadapuram.truevisionnews.com ) കമ്മ്യൂണിസ്റ് -കർഷക തൊഴിലാളി യൂണിയൻ നേതാവായിരുന്ന കെ വി കണ്ണൻ മാസ്റ്റർക്ക് നാടിൻറെ സ്മരണാഞ്ജലി .
സി പി ഐ എം വളയം ലോക്കൽ സെക്രട്ടറിയും , കെ എസ് കെ ടി യു നേതാവുമായിരുന്ന കെ വി കണ്ണൻ മാസ്റ്ററുടെ നാലാമത്തെ ചരമ വാർഷിക ദിനം വളയത്ത് സമുചിതമായി ആചരിച്ചു.
അനുസ്മരണ പൊതുയോഗം ജില്ലാ കമ്മറ്റി അംഗം പി പി ചാത്തു ഉദ്‌ഘാടനം ചെയ്തു.
ടി അജിത പ്രത്യക്ഷയായി ഏരിയ സെക്രട്ടറി കെ മോഹൻദാസ് , റഷീദ് കുണ്ടുതോട് , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് , എം ദിവാകരൻ, ലോക്കൽ സെക്രട്ടറി കെ .എൻ ദാമു, എന്നിവർ സംസാരിച്ചു.
എം പി കണ്ണൻ മാസ്റ്റർ, ഒ. ടി അബ്ദുല്ല, എന്നിവർ പങ്കെടുത്തു. എം പി വാസു സ്വാഗതം പറഞ്ഞു.
#tribute #Master #KVKannan