Featured

#SajevanMokeri | 'കേരളം പിറന്ന കഥ'; സജീവൻ മൊകേരിയുടെ പുസ്തക പ്രകാശനം ഇന്ന്

News |
Dec 28, 2024 10:18 AM

നാദാപുരം: (nadapuram.truevisionnews.com) ഉല ബുക്സ് പ്രസിദ്ധീകരിച്ച സജീവൻ മൊകേരിയുടെ " കേരളം പിറന്ന കഥ " എന്ന പുസ്തകം ഇന്ന് പ്രകാശിതമാകും.

വൈകീട്ട് മൂന്നു മണിക്ക് കല്ലാച്ചി ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ കഥാകൃത്ത് വി.ആർ സുധീഷ് ഗായകൻ വി ടി മുരളിക്ക് നൽകി പ്രകാശനം നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രകാശന ചടങ്ങ് ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

പി ഹരീന്ദ്രനാഥ് പുസ്തക പരിചയം നടത്തും. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നാഷണൽ മീഡിയ എക്സലൻസ് പുരസ്കാരം നേടിയ എ.കെ ശ്രീജിത്തിനെ ചടങ്ങിൽ ആദരിക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുക്കും.

നാദാപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഗ്രന്ഥകാരൻ സജീവന്‍ മൊകേരി, സംഘാടക സമിതി ചെയർമാൻ പി.പി അശോകൻ, ഷാജി കിമോണോ എന്നിവർ പങ്കെടുത്തു.

#keralampirannakadha #SajevanMokeri #book #release #today

Next TV

Top Stories










News Roundup