നാദാപുരം: (nadapuram.truevisionnews.com) 'അതിരുകളില്ലാത ലോകം ആഹ്ളാദകരമായ ബാല്യം' എന്ന സന്ദേശമുയർത്തി 86ാം സ്ഥാപക ദിനത്തിന്റെ ഭാഗമായി ബാലസംഘം നേതൃത്വത്തിൽ കാർണിവൽ സംഘടിപ്പിച്ചു.
ക്വിസ് മത്സരങ്ങൾ, ഫുഡ് കോർട്ട്, വിവിധ കളികൾ, സ്വാതന്ത്യസമര സേനാനികളെ അടുത്ത റിയൽ എന്നിങ്ങനെ നിരവധി പരിപാടികൾ കാർണിവലിന്റെ ഭാഗമായി നടന്നു.
കക്കട്ടിൽ നടന്ന പരിപാടി രക്ഷാധികാരി ടി.കണാരൻ ഉദ്ഘാടനം ചെയ്തു.
ഹെൽന അജിത്ത് അദ്ധ്യക്ഷത വഹിച്ചു. എം.കെ ബിനീഷ്, എ.കെ ഹരിദാസൻ , പി.പി. റീജ, ജിൻസി.എൻ.കെ, രമ്യ എന്നിവർ സംസാരിച്ചു. സി.എച് രജീഷ് സ്വാഗതം പറഞ്ഞു.
#Children #celebrated #Founders #Day #touching #nature