വാണിമേൽ: (nadapuram.truevisionnews.com) ഭൂമിവാതുക്കൽ എം എൽ പി സ്കൂകൂളിലെ സർഗ്ഗ പ്രതിഭകളായ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിശീലന കളരി വേറിട്ട അനുഭവമായി.
രണ്ടുദിവസങ്ങളിലായി നടന്ന ക്യാമ്പിൽ കല, വ്യക്തിത്വം, നേതൃത്വം, സാമൂഹ്യബോധം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അറിവുകൾ പകർന്നു നൽകി.
കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡണ്ട് അഹമ്മദ്‌കുട്ടി മുളിവയൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി ലൈല സ്വാഗതം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് മെമ്പർ അനസ് നങ്ങാണ്ടി മുഖ്യ പ്രഭാഷണം നടത്തി.
യൂനുസ് മുളിവയൽ, കെ. കെ. മുഹമ്മദലി, ഒ. മുനീർ, ടി. സി. ഹസീന, കെ. പി. കുഞ്ഞമ്മദ്, ശരീഫ് നരിപ്പറ്റ സി കെ അഷ്റഫ്, ഫൻസീർ, വി പി സാബിറ എന്നിവർ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി സംവദിച്ചു.
ദിയ ശരിഫ്, വി ആർ റഫീഖ്, ജംഷിദ് തുടങ്ങിയവർ കലാവിരുന്നിന് നേതൃത്വം നൽകി.
#Excellence #remarkable #creative #talents #Bhoomivatukkal #MLP #School #met