നാദാപുരം: (nadapuram.truevisionnews.com) സമൂഹത്തിൽ വ്യാപിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ കാര്യക്ഷമമായ കർമ്മ പദ്ധതികൾ നടപ്പിൽ വരുത്തണമെന്ന് വിസ്‌ഡം സ്റ്റുഡൻ്റസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ മുജാഹിദ് വിദ്യാർത്ഥി സമ്മേളനം ആവശ്യപെട്ടു.
സംഗമം വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി അബ്‌ദുൽ അസീസ് ഉദ്ഘാടനം ചെയ്തുതു.
വിസ്‌ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് മുനിസ് അൻസാരി അധ്യക്ഷത വഹിച്ചു. വിസ്‌ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ നിഷാദ് സലഫി മുഖ്യപ്രഭാഷണം നടത്തി.
നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദ് അലി, വിസ്‌ഡം നാദാപുരം മണ്ഡലം സെക്രട്ടറി ഡോ. അബ്ദു റസാഖ് സംസാരിച്ചു.
വിസ്‌ഡം യൂത്ത് സംസ്ഥാന കമ്മിറ്റിയംഗം സഫീർ അൽഹികമി, ഹാരിസ് ആറ്റൂർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. വിസ്‌ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി സ്വാലിഹ് അൽ ഹികമി സ്വാഗതവും ട്രഷറർ വി.കെ ബാസിം മുഹമ്മദ് നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം വിസ്‌ഡം സ്റ്റുഡന്റ്റ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് സഫ്‌വാൻ ബാറാമി അൽ ഹികമി ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡണ്ട് സൈഫുല്ല പയ്യോളി അധ്യക്ഷത വഹിച്ചു. വിസ്ഡം മണ്ഡലം പ്രസിഡണ്ട് നസീർ ചിക്കൊന്ന്, ഫായിസ് പേരാമ്പ്ര, ആദിൽ അമീൻ പൂനൂർ,സയ്യിദ് വിജ്‌ദാൻ അൽ ഹികമി, അബൂബക്കർ സംസാരിച്ചു
#Anti #drug #awareness #should #made #effective #WisdomStudents