#Mining | വളയം ഇരുന്നിലാട് കുന്നില്‍ ചെങ്കല്‍ ഖനനം; പ്രതിഷേധവുമായി നാട്ടുകാര്‍

#Mining | വളയം ഇരുന്നിലാട് കുന്നില്‍ ചെങ്കല്‍ ഖനനം;  പ്രതിഷേധവുമായി നാട്ടുകാര്‍
Jan 2, 2025 03:45 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) ചെക്യാട് വളയം പഞ്ചായത്ത് അതിര്‍ത്തി പങ്കിടുന്ന ഇരുന്നിലാട് കുന്നില്‍ ചെങ്കല്‍ ഖനനത്തിനു ജിയോളജി വകുപ്പിന്റെ അനുമതി. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.

വളയം പഞ്ചായത്തിലെ കല്ലുനിര, പൂങ്കുളം ചെമ്പങ്ങോട് പ്രദേശങ്ങളുടെയും ചെക്യാട് പഞ്ചായത്തിലെ നെല്ലിക്കപ്പറമ്പ്, അരൂണ്ട, പൂങ്കുളം എന്നീ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇരുന്നിലാട് കുന്ന്.

ഇരുപഞ്ചായത്തിലായി അഞ്ഞൂറോളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നു. ഓരോ കാലവര്‍ഷവും ഒട്ടേറെ തവണ മണ്ണിടിച്ചല്‍ ഉണ്ടായ പ്രദേശമാണ്.

ഈ കുടുംബങ്ങളൊക്കെ ആശ്രയിക്കുന്ന പരമ്പരാഗത നീര്‍ത്തടങ്ങളും വിവിധ ജലസ്രോതസ്സുകളും ഈ കുന്നില്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള കുന്നില്‍ ജിയോളജി വകുപ്പ് എങ്ങനെയാണ് അനുമതി കൊടുത്തതെന്ന് ദുരൂഹമാണ്.

കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ നേരിടുന്ന മേഖലയില്‍ പഠനമോ സന്ദര്‍ശനമോ നടത്താതെയാണ് ഉദ്യോഗസ്ഥര്‍ അനുമതി കൊടുത്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം വളയം പോലീസ് സ്റ്റേഷനില്‍ ചേര്‍ന്ന ഒത്തുതീര്‍പ്പ് യോഗത്തില്‍ 22 ലക്ഷം മുടക്കിയാണ് ഖനനത്തിന് അനുമതി നേടിയതെന്ന് ഖനനക്കമ്പനിയുടെ ആളുകള്‍ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

ഇത് ഉദ്യോഗസ്ഥതലത്തില്‍ നടന്ന അഴിമതിയുടെ ഭാഗമാണെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹി കെ.പി നാണു പറഞ്ഞു. ഖനനത്തിന് അനുമതി നല്‍കിയ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

ഖനന പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ ഉരുള്‍പൊട്ടലടക്കം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുമെന്നും അതിനാല്‍ യാതൊരു ഖനനവും അനുവദിക്കില്ലെന്നും ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും വാര്‍ഡ് മെമ്പര്‍ കെ.പി മോഹന്‍ദാസ് പറഞ്ഞു.

#Quarrying #iron #ore #Valayam #Irunnilad #Hill #Locals #protest

Next TV

Related Stories
#fireforce | വളയത്ത് കിണറ്റിൽ അകപ്പെട്ട പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന

Jan 4, 2025 10:26 PM

#fireforce | വളയത്ത് കിണറ്റിൽ അകപ്പെട്ട പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ഷമേജകുമാർ, സുജാത് കെ എസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു...

Read More >>
#AlbirKidsFest | അൽബിർ കിഡ്‌സ് ഫെസ്റ്റ് കോഴിക്കോട് സോണൽ മത്സരങ്ങൾ ആരംഭിച്ചു

Jan 4, 2025 10:08 PM

#AlbirKidsFest | അൽബിർ കിഡ്‌സ് ഫെസ്റ്റ് കോഴിക്കോട് സോണൽ മത്സരങ്ങൾ ആരംഭിച്ചു

അഞ്ച് വേദികളിലായി നടക്കുന്ന പരിപാടിയിൽ 25 വിദ്യാലയങ്ങളിൽ നിന്നുള്ള 1500 കലാപ്രതിഭകൾ...

Read More >>
#KeralaSchoolkalolsavam2025 | നാദാപുരത്തിന് അഭിമാനിക്കാം; സ്വാഗത ഗാനത്തിലൂടെ ശ്രീനിവാസൻ തൂണേരി വീണ്ടും കലോത്സവ വേദിയിലേക്ക്

Jan 4, 2025 08:22 PM

#KeralaSchoolkalolsavam2025 | നാദാപുരത്തിന് അഭിമാനിക്കാം; സ്വാഗത ഗാനത്തിലൂടെ ശ്രീനിവാസൻ തൂണേരി വീണ്ടും കലോത്സവ വേദിയിലേക്ക്

കലോത്സവത്തിന്റെ ആദ്യ സ്വാഗത നൃത്തത്തിലാണ് ശ്രീനിവാസൻ തൂണേരിയുടെ ഗാനം...

Read More >>
#AnganwadiArtsFestival | വർണ്ണച്ചിറകുകൾ; തൂണേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം ഉദ്ഘാടനം ചെയ്തു

Jan 4, 2025 07:43 PM

#AnganwadiArtsFestival | വർണ്ണച്ചിറകുകൾ; തൂണേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം ഉദ്ഘാടനം ചെയ്തു

തൂണേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം വർണ്ണച്ചിറകുകൾ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ ഉദ്ഘാടനം...

Read More >>
 #SVLPSchool | നിറം പകർന്ന്; കളറിംഗ് മത്സരം നടത്തി പുറമേരി എസ്.വി.എൽ.പി സ്കൂൾ

Jan 4, 2025 04:11 PM

#SVLPSchool | നിറം പകർന്ന്; കളറിംഗ് മത്സരം നടത്തി പുറമേരി എസ്.വി.എൽ.പി സ്കൂൾ

മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുഞ്ഞുങ്ങൾക്കും പ്രോത്സാഹന സമ്മാനവും നൽകി....

Read More >>
#parco  | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Jan 4, 2025 02:37 PM

#parco | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
Top Stories