നാദാപുരം: (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി1.65 കോടി രൂപ ചെലവിൽ നാദാപുരത്ത് നവീകരണ പ്രവൃത്തി നടത്തുന്ന നാദാപുരം ഇൻഡോർ സ്റ്റേഡിയം ,മത്സ്യ മാർക്കറ്റ് ,കല്ലുവിളപ്പിൽ പുത്തൻപള്ളി റോഡ് എന്നീ പദ്ധതികളുടെ പ്രവർത്തി ഉദ്ഘാടനം നാദാപുരത്ത് ഗ്രാമ പ്രസിഡണ്ട് വി വി മുഹമ്മദലി നിർവഹിച്ചു .
വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ സ്വാഗതം പറഞ്ഞു .
ജനനിധികളായ രജീന്ദ്രൻ കപ്പള്ളി, എം സി സുബൈർ ,ജനിദ ഫിർദൗസ് അഡ്വക്കേറ്റ് എ സജീവൻ ,സി എച്ച് നജ്മ ബീവി ,പി പി ബാലകൃഷ്ണൻ, അബ്ബാസ് എന്നിവരും വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ മുഹമ്മദ് ബംഗ്ലത്ത് , സി എച്ച് മോഹനൻ, അഡ്വക്കേറ്റ് കെ എം രഘുനാഥ്, വലിയാണ്ടി ഹമീദ് ,ടി സുഗതൻ മാസ്റ്റർ ,കെ ടി കെ ചന്ദ്രൻ, കെ വി നാസർ ,കരിമ്പിൽ ദിവാകരൻ, നിസാർ എടത്തിൽ ,,വി വി റിനീഷ് ,കെജി ലത്തീഫ് , കോടോത്ത് അന്ത്രു ,കരിമ്പിൽ വസന്ത, കരയത്ത് ഹമീദ് ഹാജി എന്നിവർ സംസാരിച്ചു .
#New #Year #Day #1.65 #crore #work #started #Nadapuram