നാദാപുരം : (nadapuram.truevisionnews.com) ഡോ.ബി.ആർ അംബേദ്‌കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ആർ.ജെ.ഡി നാദാപുരം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരത്ത് പ്രതിഷേധിച്ചു.
പ്രതിഷേധ കൂട്ടായ്മ ആർ.ജെ.ഡി ജില്ലാ സെക്രട്ടറി ഇ. കെ സജിത് കുമാർ ഉദ്ഘാടനം ചെയ്‌തു.
മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡൻ്റ് പി.എം നാണു മണ്ഡലം കമ്മറ്റി ഭാരവാഹികളായ കെ.വിനാസർ, ടി.കെ ബാലൻ, വി.കെ പവിത്രൻ, ടി ബാബു എന്നിവർ പ്രസംഗിച്ചു.
നാദാപുരം ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് എം.കെ മൊയ്തു,ഗംഗാധരൻ പാച്ചാക്കര,കോമത്ത് ഭാസ്കരൻ, ടി. രാമകൃഷ്ണൻ,മടാക്കൽ ബാബുരാജ്, ടി. പ്രകാശൻ, എം ബാൽ രാജ്, ഇ. കെ കുഞ്ഞികണ്ണൻ, കെ.സി വിനയകുമാർ,ടി. പി വാസു,ടി വാസു കോടഞ്ചേരി എന്നിവർ നേതൃത്വം നൽകി.
#RJD #protest #Nadapuram #against #Minister #AmitShah #insulted #Ambedkar