പാറക്കടവ്: (nadapuram.truevisionnews.com) മുടവന്തേരിയിലെ പൗരപ്രമുഖനും മത സാമൂഹിക രാഷ്ട്രീയ മേഖലകളിൽ നിറ സാന്നിധ്യവും ആയിരുന്ന പി പി അബ്‌ദുല്ലഹാജിയെ അനുസ്മരിച്ചു.
ചെരിപ്പോളി ബദരിയ മസ്‌ജിദിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലും ദുആ മജ്‌ലിസിലും നിരവധി പേർ പങ്കെടുത്തു.
പ്രസിഡൻ്റ് മമ്മു ഹാജിയുടെ അധ്യക്ഷതയിൽ അബ്‌ദുൽ അസീസ് നിസാമി എണവള്ളൂർ ഉദ്ഘാടനം ചെയ്തു.
ഹാഫിള് മുഹമ്മദലി ദാരിമി, മുഹമ്മദ് മുസ്ലിയാർ, സലിം സഖാഫി, നാളൂർ അഹമ്മദ് ഹാജി, ജാതിയിൽ മജീദ് ഹാജി, അസീസ് മുടവന്തേ രി എന്നിവർ സംസാരിച്ചു.
#PPAbdullahhaji commemoration #organized