പുറമേരി: (nadapuram.truevisionnews.com) ദേശീയ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ സബ്ബ് ജൂനിയർ വിഭാഗത്തിൽ കേരളം കിരീടം നേടിയപ്പോൾ പുറമേരിക്കും അഭിമാനിക്കാൻ ഏറെയുണ്ട്.
പുറമേരി സ്വദേശിനിയായ ദേവിക നമ്പ്യാർ മേപ്പള്ളി അംഗമായ 12 മിടുക്കികളാണ് കിരീടം നേടിക്കൊടുത്തത്. ചോറോട് സ്വദേശിനി നിയ ബിനോയിയായിരുന്നു ടീമിനെ നയിച്ചത്.
ദേവിക ആയിരുന്നു വൈസ് ക്യാപ്റ്റൻ. വടകര സെന്റ് ആൻറണീസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയായ ദേവിക കണ്ണൂർ സ്വദേശിയായ സുനിൽ -പുറമേരി മേപ്പള്ളി സുധാപത്മം എന്നിവരുടെ മകളാണ്.
സാധിക (പെരുവട്ടുംതാഴ), അനൂജ (പണിക്കോട്ടി), മിത്ര, ദേവസ്മിയ (വില്ല്യാപ്പള്ളി), അൻവിയ (നാദാപുരംറോഡ്), അനശ്വര, ശ്വേത (കുരിയാടി), ഋതിക (കുരിയാടി), ഗോപിക (മണിയൂർ) നമ്രത കുരിയാടി എന്നിവരാണ് ടീമിലെ വടകരയിൽ നിന്നുള്ള മറ്റ് കളിക്കാർ.
കോച്ച് ആദർശ്, മാനേജർ ഷഹനാസ് എന്നിവരുടെ കഠിനപ്രയത്നവും താരങ്ങളുടെ കളി മികവുമാണ് കേരളത്തിൻ്റെ വിജയത്തിവന് പിന്നിൽ. ഇതോടൊപ്പം നടന്ന ബേസ്ബോൾ യൂത്ത് ചാംപ്യൻഷിപ്പിലും കേരളം കിരീടം നേടിയിട്ടുണ്ട്.
12 മിടുക്കികളും ഡയമണ്ട് ഫീൽഡേഴ്സ‌് മലബാർ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഒരുവർഷമായി നാരായണ നഗരത്തെ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നവരാണ്.
തെലങ്കാന ബെല്ലംപള്ളിയിൽ 24 മുതൽ 26 വരെയായിരുന്നു മത്സരം. ആദ്യ മത്സരത്തിൽ മധ്യപ്രദേശിനോടായിരുന്നു കേരളം ഏറ്റുമുട്ടിയത്.
#National #Softball #Championship #Devika #victory #pride #Kerala #winning #title