പുറമേരി: (nadapuram.truevisionnews.com) മുട്ടക്കോഴി വിതരണം നടത്തി പുറമേരി ഗ്രാമപഞ്ചായത്ത്. ജനകീയാ സൂത്രണം 2024/25 പദ്ധതി പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്.
പുറമേരി മൃഗാശുപത്രിയിൽ നടന്ന വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:വി കെ ജ്യോതി ലക്ഷ്‌മി ഉദ്ഘാടനം ചെയ്തു.
വികസനകാര്യ ചെയർപേഴ്‌സൺ വിജിഷ കെ.എം അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.നീരജ സ്വാഗതം പറഞ്ഞു. പതിനേഴാം വാർഡ് മെമ്പർ ജിഷ ഒ.ടി ആശംസകൾ പറഞ്ഞു.
ലൈവ് സ്റ്റോക് ഇൻസ്പെക്‌ടർമാരായ രേഷ്‌മ, ലജിക് ലാൽ, റാംമനോഹർ എന്നിവർ സംബന്ധിച്ചു.
1041 ഗുണഭോക്താക്കൾക്ക് 5 കോഴികൾ വീതമാണ് വിതരണം ചെയ്‌തത്. മേല്പറഞ്ഞ ഗുണഭോക്താക്കളിൽ കോഴിക്കൂട് ആവശ്യമുള്ളവർക്ക് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കോഴിക്കൂടും നിർമ്മിച്ചു നൽകും.
ചടങ്ങിന് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ രേഷ്‌മ നന്ദി പറഞ്ഞു.
#Purameri #Grama #Panchayath #distributed #egg #chicken