നാദാപുരം: (nadapuram.truevisionnews.com)അഞ്ചാം വർഷത്തിലേക്ക് അഭിമാനപൂർവ്വം, വികസന നേട്ടത്തിൻ്റെ ചാരിതാർത്ഥ്യം. തനത് വരുമാനം ഇരട്ടിയാക്കി നാദാപുരത്ത് 65. 32 കോടി രൂപ വരവും 52.40 കോടിയുടെ ചിലവും 12.92 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വിവി മുഹമ്മദലിയുടെ അധ്യക്ഷതയിൽ വൈ പ്രസിഡൻ്റ് അഖില മര്യാട്ട് ബജറ്റ് അവതരിപ്പിച്ചു.
ചരിത്ര നേട്ടമായി 14 കോടി രൂപ ചിലവിൽ നാദാപുരം ബസ് സ്റ്റാൻറും ഷോപ്പിംഗ് കോംപ്ലക്സും പുന:ർ നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വിവി മുഹമ്മദലി, വൈ പ്രസിഡൻ്റ് അഖില മര്യാട്ട്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സി.കെ നാസർ സെക്രട്ടറി ഇൻ ചാർജ് ഇബ്രാഹിം കെ .സി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബജറ്റ് ഐക്യകണ്ഠ്യേനെയാണ് അംഗീകരിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിവി മുഹമ്മദലി പറഞ്ഞു. കല്ലാച്ചി സിവിൽ സ്റ്റേഷൻ വാണിമേൽ ബൈപ്പാസ് റോഡ് അടുത്ത വർഷത്തിനകം പൂർത്തിയാക്കുമെന്നും മുഹമ്മദലി പറഞ്ഞു.
പൊതുജനസഹായത്തോടെ ബഡ്‌സ് സ്‌കൂൾ കെട്ടിടവും പുതിയ ആരോഗ്യ ഉപകേന്ദ്രവും നിർമ്മിക്കാനാവശ്യമായ സ്ഥലം കണ്ടെത്തും. ബഡ്‌സ് സ്കൂളിനു കക്കംവെളളി ആരോഗ്യ ഉപകേന്ദ്രത്തിനും നിർമ്മാണത്തിനായിനീക്കി വെച്ചിട്ടുണ്ട്.
50 രൂപ വീതം കെട്ടിട 11.2 കോടി രൂപ ചെലവിൽ ഗ്രാമപഞ്ചായത്തിലെ 265 റോഡ് നടപ്പാത പ്രവൃത്തികൾ ഈ വർഷം പൂർത്തിയാകുന്നതോടെ മെയിൻ്റനൻസ് ആവശ്യമുളള റോഡുകൾ 30 % മാത്രമായിമാറും. അവശേഷിക്കുന്ന മുഴുവൻ ഗ്രാമീണ റോഡുകളും നന്നാക്കാനായി 9.75 കോടി രൂപ വേണ്ടി വരും. അത്രയും തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഡിഫക്‌ട് ലയബിറ്റി പിരീഡ് കണക്കാക്കി പരിപാലന ചുമതലയും കരാറുകാർക്ക് തന്നെ നൽകും. 25 വർഷം കൊണ്ട് കൃഷി ഭൂമി 5 ൽ ഒന്നായി ചുരുങ്ങിയത് നമ്മെ ആശങ്കപ്പെടുത്തുമ്പോഴും അവശേഷിക്കുന്ന കൃഷി ഭൂമിയെയും കർഷകരെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും 80 ലക്ഷം രൂപ കാർഷിക മേഖലയ്ക്ക് വകയിരുത്തിയിണ്ട്.
2025 ഏപ്രിൽ മാസത്തിൽ 2025-26 വർഷത്തെനികുതി അടക്കുന്നവർക്കെല്ലാം 5% വാർഷിക വർദ്ധനവില്ലാതെ ഇളവു നൽകുന്നത് നികുതി നികുതിദായകർക്ക് ആശാസ്വമേകും.
#Nadapuram #doubles #own #income #budgets #fund