വാണിമേൽ : ( nadapuramnews.in) മുളിവയൽക്കാർ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ മുളിവയൽ കച്ചേരികുനി ഗ്രൗണ്ടിൽ റംസാൻ സ്നേഹ സംഗമം സംഘടിപ്പിച്ചു.

വളയം പൊലീസ് ഇൻസ്പെക്‌ടർ ഫായിസ് അലി ഉദ്ഘാടനം ചെയ്തു. കെ സൂപ്പി മാസ്റ്റർ അധ്യക്ഷനായി.
ഹസൻ ബാഖവി പൊന്നാനി റമസാൻ സന്ദേശം കൈമാറി. സൂപ്പി കെ പി, വാർഡ് മെമ്പർ വി.കെ മൂസ്സ മാസ്റ്റർ, സി.കെ.പി അലി, മുസല്യാർ, അശോകൻ കെ പി, കല്ലിൽ മൊയ്തു സംസാരിച്ചു. ബഷീർ മുളിവയൽ സ്വാഗതവും സലിം ഉണ്ണിയോട്ട് നന്ദിയും പറഞ്ഞു.
#Mulivayalkar #community #organizes #Ramzan #love #gathering