നാദാപുരം: (nadapuram.truevisionnews.com) വാഹനങ്ങളും കാൽ നടയാത്രക്കാരും കരുതിയിരിക്കണം. നാദാപുരം -തലശ്ശേരി സംസ്ഥാന പാതയിൽ വൻഗർത്തങ്ങൾ.

ഇന്ന് രാത്രി എട്ട് മണിയോടെ പേരോട് ടൗണിനടുത്ത് റോഡിന് നടുവിൽ പാതാള സമാനമായ വൻഗർത്തം രൂപപ്പെട്ടു. കുഴി രൂപപ്പെട്ടതോടെ തലശ്ശേരി റോഡിലെ വാഹനഗതാഗതം തടസപ്പെട്ടു. ഇരുവശത്തു കൂടി നാട്ടുകാരും പൊലീസും ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.
റോഡിന് കുറുകെയുള്ള ഓവ് പാലത്തിൻ്റെ കോൺക്രീറ്റ് സ്ലാബ് തകർന്നതാണ് ഗർത്തത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
നാദാപുരം -തലശ്ശേരി സംസ്ഥാനപാതയിൽ നാദാപുരം ടൗണിൽ കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റിയുടെ ജലവിതരണ കുഴൽ പൊട്ടിയാണ് വലിയ ഗർത്തം രൂപപ്പെട്ടത്.
#Crater #formed #Nadapuram #Thalassery #state #highway