അരൂർ :(nadapuram.truevisionnews.com) പെരുമുണ്ടച്ചേരി നരിക്കാട്ടേരി എൽ. വി. എൽ. പി സ്കൂൾ (ചാത്തോത്ത് സ്കൂൾ) വാർഷികാഘോഷവും എൽ.എസ്.എസ് ജേതാക്കൾക്ക് അനുമോദനവും പുറമേരി പഞ്ചായത്ത് പ്രസിഡന്റ്റ് വി.കെ ജ്യോതിലക്ഷ്‌മി ഉദ്‌ഘാടനം ചെയ്തു.

വാർഡ് മെമ്പർ എൻ.കെ.അലിമത്ത് അധ്യക്ഷത വഹിച്ചു. ടാലൻ്റ് എക്സാം, എൽ.എസ്.എസ് വിജയികൾകളെ അനുമോദിച്ചു. പ്രധാന അധ്യാപകൻ വി.കെ.പ്രശാന്ത് കുമാർ കെ. പി. ബാലൻ, അജി പടിഞ്ഞാറ്റില്ലത്ത്, ചാലിൽ ശശി, പി.കെ ജ്യോതികുമാർ കെ. സി രമേശൻ, റീജ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ അരങ്ങേറി.
#Congratulations #winners #Narikatteri #Chathoth #School #annual #celebration #remarkable