Featured

ചെക്യാട് പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

News |
Apr 10, 2025 07:37 PM

പാറക്കടവ്: (nadapuram.truevisionnews.com) ചെക്യാട് ഗ്രാമ പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവിൽ കല്ലുമ്മൽ പത്താം വാർഡിൽ നിർമ്മിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം നിർവ്വഹിച്ചു. ആരോഗ്യ വിദ്ധ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല കുട്ട്യാപ്പണ്ടി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് വസന്ത കരിന്ത്രയിൽ, സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ സുബൈർ പാറേമ്മൽ, മെമ്പർമാരായ ഹാജറ ചെറൂണി, മഫീദ സലീം.സെക്രട്ടറി കെ കെ വിനോദൻ, അസിസ്റ്റൻ്റ് സെക്രട്ടറി കെ പി ബാബുരാജ്, അസൂത്രണ സമിതി ഉപാധ്യക്ഷൻ അഹമ്മദ് കുറുവയിൽ, ക്ലർക്ക് അഭിലാഷ്, ടി കെ സൂപ്പി മാസ്റ്റർ, അബൂബക്കർ ചെറുവത്ത്, ടി ടി അമ്മദ്, പി കെ ഹമീദ്, വി പി റഫീഖ്, ടി ടി അബ്ദുല്ല, ഇഖ്ബാൽ പൊയിൽ, എം കെ ഇബ്രാഹിംകുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

#Chekyad #Panchayath #inaugurated #Take #Break #project

Next TV

Top Stories