നാദാപുരം: രാജ്യത്ത് വഖഫ് നിയമത്തിൽ ഭേദഗതി വരുത്തിയ മോദി സർക്കാർ ഇന്ത്യൻ ഭരണയെ പരസ്യമായി വെല്ലുവിളിക്കുകയാണെന്ന് കേരള വഖഫ് ബോർഡ് മെമ്പർ അഡ്വ. പി വി സൈനുദ്ദീൻ. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം ആണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

വഖഫ് നിയമഭേദഗതി സംബന്ധിച്ച് ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ നാദാപുരം ചാപ്റ്റർ സംഘടിപ്പിച്ച പഠന സംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സൈനുദ്ദീൻ.
കല്ലാച്ചി കൈരളി മിനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. കൺവീനർ സി കെ നാസർ സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി, ഇബ്രാഹിം സഖാഫി കുമ്മാളി, ഡോ. ഉവൈസ് ഫലാഹി, അബു ചിറക്കൽ, ഹസൻ ചാലിൽ, കെ കെ അന്ത്രു മാസ്റ്റർ, എൻ കുഞ്ഞബ്ദുള്ള, കെ കാസിം മാസ്റ്റർ, കെ എം കുഞ്ഞമ്മദ് മുസ്‌ലിയാർ, ഇ ഹാരിസ്, നിസാർ എടത്തിൽ, വി ടി കെ മുഹമ്മദ്, എം സി സുബൈർ, അഹമ്മദ് കുറുവയിൽ, അഷ്‌റഫ് കൊറ്റാല, ഷംസു മഠത്തിൽ, ബഷീർ എടച്ചേരി, ഇ വി അറഫാത്ത്, കെ വി അർഷാദ് തുടങ്ങിയവർ സംസാരിച്ചു.
#Waqf #Act #Amendment #Challenge #Constitution #PVZainuddin