നാദാപുരം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ജില്ലയിലെ മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്കാരം ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ഏറ്റുവാങ്ങി. 2024ലെ പരിസ്ഥിതി ദിനത്തിലാണ് ഹരിത വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

തുടർന്ന് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനം പഞ്ചായത്തിന്റെ സഹകരണത്തോടെ ഏറ്റെടുത്തു. ശാസ്ത്രീയ മാലിന്യ സംസ്കരണവും മാലിന്യത്തിന്റെറെ അളവ് കുറയ്ക്കാൻ പരിപാടികളിൽ ഹരിത ചട്ടവും പാലിച്ച് വരുന്നു.
ഊർജസംരക്ഷണത്തിന് സൗരോർജ പാനൽ, ബയോഗ്യാസ്, ജലസംരക്ഷണത്തിന് കിണർ റീ ചാർജ്, മഴവെള്ളസംഭരണം എന്നിവയും സ്കൂൾ കോമ്പൗ ണ്ടിൽ ഒഴിവുള്ള സ്ഥലത്ത് കൃഷി. പുന്തോട്ടം, വൃക്ഷവത്കരണം എന്നിവയും ഉണ്ട്. ഹരിത വിദ്യാ ലയം ക്യാമ്പയിന്റെ ഭാഗമായി അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്ക് ശിൽപ്പശാലകളും സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി, വൈസ് പ്രസിഡന്റ് എം രാജൻ, സ്ഥിരം സമിതി ചെയർപേഴ്‌സൺ ഷീമ വള്ളിൽ, സെക്രട്ടറി നിഷ, അസി. സെക്രട്ട റി അനൂപ്, ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ പി കെ കുഞ്ഞിരാമൻ, പ്രിൻസി പ്പൽ സിന്ധു ജയരാജ്, ഹെഡ്‌മാ സ്റ്റർ രമേഷ് ബാബു, പിടിഎ പ്രസിഡൻ്റ് രഞ്ജിത്ത് എന്നിവർ ചേർന്ന് മേയർ ബീന ഫിലിപ്പിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി
#Waste #free #New #Kerala #Iringanur #HSS #wins #award #best #green #school