നാദാപുരം: വഖഫ് ഭേദഗതി ബില്ലിനെതിരെ ഏപ്രിൽ 16 ന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന പ്രതിഷേധ റാലിക്ക് വിളംബരമായി യൂത്ത്ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി നാദാപുരം ടൗണിൽ റാലി നടത്തി.

വഖഫ് ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ ഭരണ ഘടന വിശ്വാസിക്ക് നൽകുന്ന മത സ്വാതന്ത്രത്തിനും മത സ്ഥാപനങ്ങളുടെ നടത്തിപ്പിനുമുള്ള അവകാശത്തെയും ഹനിക്കുന്നതാണെന്നും ന്യൂനപക്ഷങ്ങളുടെ അവകാശ ലംഘനമായ ബിൽ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും റാലിയിൽ ഉയർന്ന് കേട്ടു.
മണ്ഡലം പ്രസിഡന്റ് കെ എം ഹംസ, ജനറൽ സെക്രട്ടറി ഇ ഹാരിസ്, ട്രഷറർ എ എഫ് റിയാസ്, അൻസാർ ഓറിയോൺ, മുഹമ്മദ് പേരോട്, ഇ വി അറഫാത്ത്, റഫീഖ് കക്കംവെള്ളി, നംഷിദ് കുനിയിൽ, സി എം കുഞ്ഞമ്മദ്, സയീദ് തോട്ടോളി, കെ പി ഇസ്മായിൽ, സയ്യിദ് നിസാം നേതൃത്വം നൽകി.
#Waqf #Bill #Youth #League #protests #Nadapuram