തൂണേരി: (nadapuram.truevisionnews.com) വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തൂണേരി ബ്ലോക്ക് പഞ്ചായത്തിൽ ജോബ് സ്റ്റേഷൻ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ.പി വനജ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പുതിയോട്ടിൽ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഇന്ദിര കെ കെ ഡിവിഷൻ മെമ്പർ നജ്മ ബീവി. ജോയിൻ്റ് ബി ഡി ഒ സന്തോഷ് ജോയിൻ്റ് ബി ഡി ഒ ജഗദീഷ് വ്യവസായ ഓഫീസർ ഷാജി ജി ഇ ഒ ശ്രീ ജനീഷ് എന്നിവർ പങ്കെടുത്തു.
വിപുലമായ ഒരു ജനകീയ ക്യാമ്പയിനിലൂടെ കേരളത്തിലെ വിദ്യാസമ്പന്നർക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഗവൺമെൻ്റ് വിഭാവനം ചെയ്ത ബൃഹത്തായ തൊഴിൽ പദ്ധതിയാണ് വിജ്ഞാന കേരളം.
തൊഴിൽ അന്യേഷകർക്ക് ജോബ്സ്റ്റേഷൻ വഴി ഡി ഡബ്ള്യു എം എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വിജ്ഞാന കേരളം ക്യാമ്പയിൻ്റെ ഭാഗമാകാവുന്നതാണ്
#viknjanakeralam #Job #station #Thuneri #block #panchayath