നാദാപുരം: (nadapuram.truevisionnews.com) ഓക്സ്ഫോർഡ് മാർഷൽ ആർട്സ് ഇന്റർനാഷണൽ സംഘടിപ്പിച്ച അഖിലേന്ത്യ വോളിബോൾ ടൂർണ്ണമെന്റ് നാദാപുരത്ത് ആവേശമാകുന്നു. അഞ്ചുദിവസമായി നടന്നുവരുന്ന ആവേശമേറിയ വോളിബോൾ മേള നാട്ടുകാർ ഏറ്റെടുത്തിരിക്കുകയാണ്.

ഇന്ത്യൻ വോളിബോളിന് ഒട്ടേറെ താരങ്ങളെ സംഭാവന ചെയ്ത നാദാപുരത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലിയാണ് ഓരോ ദിവസവും കളികാണാൻ എത്തുന്നത്. നാദാപുരം രജിസ്ട്രാർ ഓഫീസ് പരിസരത്തെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയം നിറഞ്ഞ ഹർഷാരംഭത്തോടെയാണ് ഓരോ മത്സരത്തെയും എതിരേൽക്കുന്നത്.
നിരവധി ഇന്ത്യൻ താരങ്ങളും യൂണിവേഴ്സിറ്റി താരങ്ങളും ഉൾപ്പെടെ പ്രഗൽഭരായ കളിക്കാർ ഓരോ ദിവസവും കളിക്കളത്തിൽ ഇറങ്ങുകയാണ്. രാത്രി ഒമ്പതരയോടെ തുടങ്ങുന്ന മത്സരം അവസാനിക്കാൻ അർദ്ധ രാത്രിയാകുമെങ്കിലും കളി കഴിയാതെ ആരും കളിക്കളം വിടുന്നില്ല.
ഗ്യാലറിയുടെ ഒരു ഭാഗത്ത് വോളിബോൾ കാണാൻ സ്ത്രീകളുടെ നിറഞ്ഞ സാന്നിധ്യം ഉണ്ട്. പൊതുവേ വോളിബോൾ മത്സരത്തിന് സ്ത്രീകളുടെ സാന്നിധ്യം ഉണ്ടാവാറില്ലെങ്കിലും നാദാപുരത്തെ ഈ ആവേശ മേള സ്ത്രീകൾക്കും ഹരം പകരുന്നു.
ഇന്ത്യൻ ആർമി, കേരള പോലീസ്, കെ എസ് ഇ ബി, കൊച്ചിൻ കസ്റ്റംസ്, ഇന്ത്യൻ നേവി തുടങ്ങിയ ടീമുകൾ ഒക്കെ അവരുടെ ആദ്യ സെറ്റ് പൂർത്തിയാക്കി. മേളയുടെ ഒന്നാം സമീപം ഫൈനൽ ഇന്ന് (ബുധൻ) നടക്കും. വെള്ളിയാഴ്ചയാണ് ഫൈനൽ മത്സരം.
ഓരോ ദിവസത്തെയും മത്സരം തുടങ്ങുന്നതിനു മുമ്പ് ഫോക്സ്ഫോർഡ് താരങ്ങൾ അണിനിരക്കുന്ന കളരി അഭ്യാസ പ്രകടനവും കരാട്ടെ പ്രദർശനവും ഗാന വിരുന്നുമെല്ലാം അരങ്ങേറുന്നുണ്ട്.
കളിയുടെ ടിക്കറ്റ് കൗണ്ടർ പൂർണമായി കൈകാര്യം ചെയ്യുന്നത് നാദാപുരം സഹകരണ അർബൻ ബാങ്ക് ജീവനക്കാരാണ്. കളി നിയന്ത്രിക്കാൻ ഓക്സ്ഫോർഡിന്റെ പ്രത്യേക വളണ്ടിയർമാരും പ്രത്യേക പരിശീലനം ലഭിച്ച കായിക പ്രതിഭകളും ഉണ്ട്.
#gallery #full #Nadapuram #all #india #volleyball