നാദാപുരം: (nadapuram.truevisionnews.com) കൈപന്ത് കളിക്ക് കുന്നമംഗലം ദേശത്തിന് സംഭാവന ചെയ്ത മിന്നും താരം ഹേമദിൻ്റെ ചിറകിലേറി ഫാമിലി ബിഗ് മാർട്ട് ഹൈപ്പർ മാർക്കറ്റ്- കെ എസ്ഇബി തിരുവനന്തപുരത്തിന് ഏകപക്ഷീയമായ വിജയം.

ആദ്യ മൂന്ന് സെറ്റുകളും സ്വന്തമാക്കിയാണ് കേരള പൊലീസിനെ നിലം പരിശാക്കിയത്. ആദ്യ മൂന്ന് സെറ്റുകളും സ്വന്തമാക്കിയാണ് കേരള പൊലീസിനെ നിലം പരിശാക്കിയത്. ഒന്നാം സെറ്റിൽ 25 -23 എന്ന പോയിന്റ് നിലയും രണ്ടാം സെറ്റിൽ 25 -18 എന്ന പോയിന്റും മൂന്നാം സെറ്റിലും 25 -17 എന്ന പോയിന്റ് നിലയിലുമാണ് കെ എസ്ഇബി വിജയം സ്വന്തമാക്കിയത്
ഇതിനിടെ ഇന്ന് സെമി ഫൈനൽ മത്സരങ്ങൾ നടക്കും. ആറ് നാൾ പിന്നിട്ട ദേശീയ വോളി ടൂർണമെൻ്റിൽ വ്യാഴാഴ്ച്ച നാദാപുരത്ത് രണ്ട് മത്സരങ്ങൾ നടക്കും.
മത്സരങ്ങൾ രാത്രി കൃത്യം എട്ടര മണിക്ക് ആരംഭിക്കും. കൊച്ചിൻ കസ്റ്റംസ് ,കെ.എസ്.ഇ.ബി തിരുവനന്തപുരം, ഇന്ത്യൻ ആർമി, കേരള പൊലീസ് എന്നീ ടീമുകൾ സെമി ഫൈനലിൽ ഏറ്റുമുട്ടും.
#Hemad's #wings #Family #KSEB #Thiruvananthapuram #wins