നാദാപുരം : (nadapuram.truevisionnews.com) കാലവർഷം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. വേനൽ മഴ പല ദിവസങ്ങളിലും ശക്തമായി പെയ്യുന്നു. മയ്യഴി പുഴ കടന്ന് പോകുന്ന വാണിമേൽ , നാദാപുരം ഗ്രാമ പഞ്ചായത്തിലെ പുഴയോര നിവാസികൾ ആശങ്കയിലാണ്. മയ്യഴി സംരക്ഷണ സമിതിയുടെ ഒരു അടിയന്തിര യോഗം ചെർടിയെകണ്ടി ലീഡ്സ് ഹാളിൽ വെച്ച് ചേർന്നു.

കളത്തിൽ മുഹമ്മദ് ഇഖ്ബാൽ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. ലൂളി ഗ്രൗണ്ടിനടുത്ത് പുഴയുടെ ഒഴുക്ക് നഷ്ടപ്പെടും വിധം, അതേ പോലെ അടുത്ത മഴക്കാലത്ത് പുഴ ഗതി മാറി ഒഴുകി ഒരുപാട് വീടുകളിൽ വെള്ളം കയറി നാശനഷ്ഠങ്ങൾ സംഭവിക്കും വിധം കൂട്ടിയിട്ട മണൽകൂനകൾ അടിയന്തിരമായി നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകത ബന്ധപ്പെട്ട എല്ലാ അധികൃതരെയും ബോദ്ധ്യപ്പെടുത്തി പരിഹാരം തേടാൻ യോഗം തീരുമാനിച്ചു.
ഇറിഗേഷൻ ഡിപ്പാർട്മെന്റിനും കളക്ടർകുമെല്ലാം വിഷയത്തിന്റെ ഗൗരവം അറിയാമെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകാത്തതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.
ഒരു മാസം കൊണ്ട് തുടങ്ങുന്ന വർഷകാലത്തിന് മുൻപേ എന്തെങ്കിലും ചെയ്തില്ലെങ്കിൽ വയനാട് പോലെയോ വിലങ്ങാട് പോലെയോ മറ്റൊരു ദുരന്തം ചോദിച്ചു വാങ്ങലായിരിക്കും ഫലം എന്ന് യോഗം മുന്നറിയിപ്പ് നൽകി.ആദ്യപടിയായി പഞ്ചായത്ത് പ്രസിഡന്റ്റുമായി കാര്യങ്ങൾ ചർച്ച ചെയ്യുവാൻ സമിതി അംഗങ്ങളെ ചുമതലപ്പെടുത്തി.
#Riverside #residents #Locals #removal # dunes #blocking #flow