നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചിയില്‍ ബൈക്ക് യാത്രക്കാരന്‍ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയില്‍ വീണു പരിക്കേറ്റിട്ടും കുഴികള്‍ മൂടാന്‍ ആരും സന്നദ്ധമാകുന്നില്ല. നാദാപുരം വടകര റൂട്ടില്‍ കക്കംവെള്ളി ശാദുലി റോഡ് കവലയില്‍ വലിയ കുഴി രൂപപ്പെട്ടിട്ട് ഏറെയായി.

ഇവിടെ ഇടയ്ക്കിടെ ജലച്ചോര്‍ച്ചയും പതിവാണ്. ശാദുലി റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ ഈ അപകടക്കുഴിയില്‍ ചാടി അപകടത്തില്‍ പെടുന്നത് പതിവാണ്.
സംസ്ഥാന പാതയിലും ഇത്തരം കുഴികള്‍ ഏറെയുണ്ടെങ്കിലും മൂടേണ്ടത് പിഡബ്ല്യൂഡിയാണെന്നാണ് ജല അതോറിറ്റിയുടെ നിലപാട്.
#action #cover #potholes #formed #burst #pipes #Kallachi