നാദാപുരം : (nadapuram.truevisionnews.com) എസ്എസ്എഫ് വാണിമ്മേൽ സെക്ടർ സാഹിത്യോത്സവത്തിൻ്റെ ഭാഗമായി ചേലമുക്കിൽ സൗഹൃദസംഗമം സംഘടിപ്പിച്ചു. സൗഹൃദ സംഗമം സാംസ്‌കാരിക പ്രവർത്തകൻ ഡോ. ശക്കീർ എൻ കെ ഉദ്ഘാടനം ചെയ്തു.
സുന്നി സംഘടനകളുടെ ഐക്യത്തെ കുറിച്ചും സമുദായ ഐക്യത്തെ കുറിച്ചും ഉദ്ഘാടകൻ ഓർമ്മപ്പെടുത്തി . മുഹമ്മദ് അലി ഉസ്താദ് അധ്യക്ഷത വഹിച്ചു. സംഗമത്തിന് ആശംസകൾ നേർന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഇ വി നാണു ( സി പി ഐ (എം) , ഒ പി കുഞ്ഞമ്മദ് മാസ്റ്റർ ( ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ) സഞ്ജയ് ബാവ (ജനതാദൾ സെക്കുലർ ) സഞ്ജയ് ബാവ എന്നിവർ സംസാരിച്ചു.
SSF Sector Literary Festival Friendly gathering organized Chelamukk